രാജപുരം ഹോളി ഫാമിലി സ്കൂള്‍
text_fieldsരാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അബൂദബി ഘടകം ഈദ്- ഈസ്റ്റര്‍ - വിഷു ആഘോഷം മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അബൂദബി ഘടകം ഈദ്- ഈസ്റ്റര്‍ - വിഷു ആഘോഷം ‘ഈവ 2025’ എന്ന പേരിൽ ആഘോഷിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷ പോസ്റ്റര്‍ പ്രകാശനവും മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്കുമാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് മനീഷ് ആദൊപ്പള്ളി അധ്യക്ഷത വഹിച്ചു. അമ്പലത്തറ സ്നേഹവീട് ചെയര്മാന് കുഞ്ഞികൃഷ്ണന് അമ്പലത്തറ മുഖ്യാതിഥി ആയിരുന്നു. അബൂദബി കെ.എം.സി.സി. കാസർകോട് ജില്ല സെക്രട്ടറി റാഷിദ് എടത്തോട്, കൂട്ടായ്മയുടെ രക്ഷാധികാരി മനോജ് മരുതൂര്‍, കേരള സോഷ്യല്‍ സെന്റര്‍ മുന്‍ സെക്രട്ടറി ലൈന മുഹമ്മദ്, അഡ്വൈസര്‍ സജിന്‍ പുള്ളോലിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ് വിശ്വന് ചുള്ളിക്കര സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് ചുള്ളിക്കര നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

