വിദ്യാർഥികളെ മാസ്മരിക ലോകത്തെത്തിച്ച് രാജമൂർത്തി
text_fieldsഎജുകഫെയിൽ മജീഷ്യൻ രാജമൂർത്തിയുടെ മാജിക് സെഷൻ
ഷാർജ: വിദ്യാർഥികൾക്ക് മാജിക്കിന്റെ ലോകത്തിലൂടെ ആത്മവിശ്വാസവും നിർദേശങ്ങളും സ്നേഹോപദേശങ്ങളും പകർന്നുനൽകിയ സെഷനായിരുന്നു മജീഷ്യൻ രാജമൂർത്തിയുടേത്. വേദിയിൽ വിദ്യാർഥികളുടെ സഹായത്തോടെ മാജിക്കുകൾ അവതരിപ്പിച്ച അദ്ദേഹം കുട്ടികൾക്ക് പഠനത്തിനുള്ള ടിപ്സുകളും പറഞ്ഞുകൊടുത്തു. മാജിക് എന്നതിലുപരി വിദ്യാർഥികൾക്ക് പ്രചോദനം പകരുന്നതായിരുന്നു രാജമൂർത്തിയുടെ സെഷൻ. മനസ്സിൽ ഉറപ്പിച്ച് പഠിക്കുന്നതെങ്ങനെയാണെന്ന് അദ്ദേഹം വിദ്യാർഥികൾക്ക് പറഞ്ഞുകൊടുത്തു. ഓരോന്നും ഓർമകളിൽ സൂക്ഷിച്ചുവെക്കുന്നതെങ്ങനെയാണെന്ന് അദ്ദേഹം മാജിക്കിലൂടെ വിവരിച്ചു.
സദസ്സിനെയും പങ്കെടുപ്പിച്ചുള്ള മാജിക്കായതിനാൽ നിറഞ്ഞ സദസ്സ് രാജമൂർത്തിയെ കൈയടികളാൽ അഭിനന്ദിച്ചു.

