ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താന്‍ പോരാടണം- രാജ് മോഹന്‍ ഉണ്ണിത്താന് എം.പി
text_fieldsഅബൂദബി കാസര്‍കോട് ജില്ല കെ.എം.സി.സിയുടെ ഉപഹാരം രാജ് മോഹന്‍ ഉണ്ണിത്താന് എം.പിക്ക് ഭാരവാഹികള്‍ കൈമാറുന്നു
അബൂദബി: ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും നിലനിര്‍ത്താന്‍ പോരാടേണ്ട സമയമാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി. കാസർകോട് ജില്ല ഇന്‍കാസ് - കെ.എം.സി.സി. സംയുക്തമായി അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്ത് ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലയാണ് കാസർകോട്. അതുകൊണ്ട് കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യവും കാസർകോടാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ എയിംസ് സ്ഥാപിക്കുകയാണെങ്കില്‍ അത് കാസർകോട് ആയിരിക്കണം. കണ്ണൂരില്‍ ഹജ്ജ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് പരിശ്രമിക്കും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ പോയന്റ് ഓഫ് കാള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് അബൂദബി കാസര്‍കോട് ജില്ല പ്രസിഡന്റ് ടി.വി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ യു.എ.ഇ കെ.എം.സി.സി വര്‍ക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. യു.എ.ഇ ട്രഷറര്‍ നിസാര്‍ തളങ്കര, ഇന്‍കാസ് അബൂദബി പ്രസിഡന്റ് യേശുശീലന്‍, സെക്രട്ടറി സലിം ചിറക്കല്‍, കെ.എം.സി.സി അബൂദബി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസഫ്, ജില്ല പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ ഹാജി ചെക്കു, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എം.ബി.എം. ജമാല്‍, റാഫി പട്ടേല്‍, പി.കെ. അഷറഫ്, സമീര്‍ തായലങ്ങാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

