Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലും...

ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും മ​ഴ നേ​ര​ത്തേ​യെ​ത്തി

text_fields
bookmark_border
rain
cancel
camera_alt

ദു​ബൈ​യി​ലെ മ​ഴ ദൃ​ശ്യം

ദു​ബൈ: പ്ര​വ​ചി​ച്ച​തി​ലും നേ​ര​ത്തേ​യെ​ത്തി അ​ബൂ​ദ​ബി​യി​ലും ദു​ബൈ​യി​ലും മ​ഴ. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ ല​ഭി​ച്ചു. നേ​ര​ത്തെ ഞാ​യ​റാ​ഴ്ച മു​ത​ൽ മ​ഴ പെ​യ്യു​മെ​ന്നാ​ണ്​​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. അ​ബൂ​ദ​ബി​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത തോ​തി​ലാ​ണ്​ മ​ഴ പെ​യ്ത​ത്. അ​ൽ ദ​ഫ്​​റ, ബൂ ​ഹം​റ, അ​ബൂ​ദ​ബി ഐ​ല​ൻ​ഡ്, മ​ദീ​ന സാ​യി​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. അ​തേ​സ​മ​യം ദു​ബൈ​യി​ൽ നേ​രി​യ​തും ഇ​ട​ത്ത​ര​വു​മാ​യ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ജ​ബ​ൽ അ​ലി, ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ പാ​ർ​ക്ക്, എ​ക്സ്​​പോ സി​റ്റി, ബ​ർ​ഷ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലും മ​ഴ ബാ​ധി​ച്ചു.

ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച മു​ന്ന​റി​യി​പ്പ്​ അ​നു​സ​രി​ച്ച്​ ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കും. കി​ഴ​ക്ക്​ പ​ടി​ഞ്ഞാ​റ​ൻ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ്​ രാ​ജ്യ​ത്ത്​ മ​ഴ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ധ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubairainAbu Dhabi
News Summary - Rains arrive early in Dubai and Abu Dhabi
Next Story