Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാദാപുരം സ്വദേശിക്ക്​...

നാദാപുരം സ്വദേശിക്ക്​ എട്ട്​ ലക്ഷം രൂപയുടെ റെയിൻബോ ഗോൾഡ്​ വൗച്ചർ

text_fields
bookmark_border
നാദാപുരം സ്വദേശിക്ക്​ എട്ട്​ ലക്ഷം രൂപയുടെ   റെയിൻബോ ഗോൾഡ്​ വൗച്ചർ
cancel
camera_alt

വിൻ ഗോൾഡ് വിത് റെയിൻബോ പ്രൊമോഷ​െൻറ മൂന്നാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്ന ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം തലവൻ ഫതഹുള്ള അബ്​ദുല്ല, ചോയ്​ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ്‌ യു.എ.ഇ സെയിൽസ് മാനേജർ ആസിഫ് അഹമ്മദ്, ഏരിയ മാനേജർ സ്​റ്റീവ് കരഹ് എന്നിവർ

ദുബൈ: 2020 സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ നീളുന്ന റെയിൻബോ മിൽക്ക് പ്രൊമോഷ​െൻറ മൂന്നാമത് നറുക്കെടുപ്പ് ചോയ്‌ത്രം ദുബൈ ഹെഡ് ഓഫീസിൽ നടന്നു. ദുബൈ സോനാപൂർ ലിംസ്‌ കഫെറ്റീരിയയിലെ നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി ടി.പി. ഇസ്മായിലാണ്​ 40,000 ദിർഹം ഗോൾഡ് വൗച്ചറി​െൻറ വിജയിയായത്​. കൂപ്പൺ നമ്പർ 8001.

പ്രോത്സാഹന സമ്മങ്ങളായി 5000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകൾ അബൂദബി ബൈൻഅൽ ജസ്റിനിലെ ബുത്തിന റസ്​റ്റാറൻറിലെ മൂത്തടത്തു ബാബു (21735), ദുബൈ ഖിസൈസ് പാരാമൗണ്ട് റസ്​റ്റാറൻറിലെ ഷെബിൻ പോക്കരാട്ടിൽ (54680), ഫുജൈറ മോക്ക ടി കഫെറ്റീരിയയിലെ ആർസൽ അലി കല്ലറക്കൽ (341), ദേര ദുബൈ നഖീലിലെ സ്​റ്റാർ ഒയാസിസ്‌ റസ്​റ്റാറൻറിലെ യു.കെ. മുസ്തഫ (50572) എന്നിവർക്കും ലഭിച്ചു.

2020 സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.യിലെ റസ്​റ്റാറൻറ്​, കഫറ്റീരിയകൾക്കായി നടത്തുന്ന നാല്​ നറുക്കെടുപ്പുകളിലൂടെ 2.40 ലക്ഷം ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. അവസാന നറുക്കെടുപ്പ് ഡിസംബർ ആറിനാണ്.

മെഗാ വിജയിക്ക്​ 40,000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറും നാലു വിജയികൾക്ക് 5,000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്. യു.എ.ഇയിലെ റസ്​റ്റാറൻറ്​, കഫറ്റീരിയ ഉടമസ്ഥർക്ക് മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിനു അവസരം ലഭിക്കുന്നത്.

ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം തലവൻ ഫതഹുള്ള അബ്​ദുല്ല, ചൊയ്​ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ്‌ യു.എ.ഇ സെയിൽസ് മാനേജർ ആസിഫ് അഹമ്മദ്, ഏരിയ മാനേജർ സ്​റ്റീവ് കരഹ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainbow Winner
Next Story