റെയിൻബോ ഡബിൾ സർപ്രൈസ്: അരകിലോ സ്വർണം അബ്ദുൽ നാസറിന്
text_fieldsദുബൈ: ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ ഡബിൾ സർപ്രൈസിന്റെ ആ റാമത്തേതും ഈ സീസണിലെ അവസാനത്തേതുമായ നറുക്കെടുപ്പ് ചോയ്ത്രം ഹെഡ് ഓഫീസിൽ നടന്നു.
ഹോർ അൽ അൻസ് സൈഫ് റെസ്റ്ററന്റിലെ കാസർഗോഡ് ചെർക്കളം സ്വദേശി അബ്ദുൽ നാസർ അര കിലോ സ്വർണത്തിെൻറ മെഗാ സമ്മാനത്തിന് അർഹനായി (കൂപ്പൺ നമ്പർ 71771).
100 ഗ്രാമിന്റെ മൂന്ന് വിജയികളിൽ ഒന്ന് അബൂദബിയിലെ ഹൗസ് ഓഫ് ടീ കഫറ്റീരിയയിലെ നാദാപുരം പാറക്കടവ് സ്വദേശി റഷീദ് താനിയുള്ളതിൽ (കൂപ്പൺ നമ്പർ 11395), രണ്ടാമത്തേത് റാസൽ ഖൈമയിലെ ന്യൂ ഹൗസ് ഓഫ് ടീ കഫറ്റീരിയയിലെ മലപ്പുറം രണ്ടത്താണി സ്വദേശി സുഹാബുദീൻ ചോലയിൽ പറമ്പിൽ (കൂപ്പൺ നമ്പർ 44996), മൂന്നാമത്തേത് ദുബൈ സത്വയിലെ സത്വ ഫാൽക്കൺ കഫറ്റീരിയയിലെ മലപ്പുറം കോട്ടക്കൽ സ്വദേശി സകീർ ഹുസൈൻ അത്തിമണ്ണിൽ (കൂപ്പൺ നമ്പർ 70779) എന്നിവർ കരസ്ഥമാക്കി.
ദുബൈ ഇക്കണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചോയിത്രം സെയിൽസ് മാനേജർ നാസർ അഹമദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
