വ്യാപക മഴ; നിരവധി അപകടങ്ങള്‍
text_fieldsഅബൂദബി: ചൊവ്വാഴ്ച രാവിലെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഉമ്മുല്‍ ഖുവൈന്‍, അബൂദബി, അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലും ദുബൈയുടെ വിവിധ പ്രദേശങ്ങളിലും മഴയുണ്ടായിരുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രം (എന്‍.സി.എം.എസ്) അറിയിച്ചു.
നിരവധി അപകടങ്ങള്‍ക്ക് മഴ കാരണമായി. അബൂദബി ഭാഗത്തേക്കുള്ള ¥ൈശഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ സ്പോര്‍ട്സ് സിറ്റിക്ക് ശേഷവും ഉമ്മു സുഖീം റോഡ്, അല്‍ ഖൈല്‍ റോഡില്‍ ദുബൈ മാള്‍ എക്സിറ്റിന് മുമ്പ് എന്നിവിടങ്ങളില്‍ അപകടങ്ങളുണ്ടായി. ഷാര്‍ജയില്‍നിന്ന് ദുബൈയിലേക്കുള്ള വാഹനങ്ങളുടെ ആധിക്യം കാരണം ¥ൈശഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷാര്‍ജയില്‍നിന്ന് ദുബൈയിലേക്കുള്ള പാതകളിലും നിരവധി അപകടങ്ങളുണ്ടായി.
ഈയാഴ്ച അവസാനം വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് കരുതുന്നത്. വ്യത്യസ്ത ഭാഗങ്ങളില്‍ മഴ പെയ്യാനും ഇടിക്കും സാധ്യതയുണ്ട്. മേഘാവൃതമായ ആകാശമായിരിക്കും വരും ദിവസങ്ങളിലെന്ന് എന്‍.സി.എം.എസ് അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയും ഇടിയുമുണ്ടാകും. ഐലന്‍ഡുകളിലും തീരപ്രദേശങ്ങളിലുമാണ് മഴക്ക് ഏറെ സാധ്യതയെന്നും എന്‍.സി.എം.എസ് അധികൃതര്‍ പറഞ്ഞു. കാറ്റിന് പൊതുവെ മിതമായ വേഗതയായിരിക്കും. എന്നാല്‍, കടലിലും തുറസ്സായ പ്രദേശങ്ങളിലും ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു കാരണം പൊടിപടലങ്ങള്‍ ഉയരുകയും കാഴ്ചാപരിധി കുറയുകയും ചെയ്യും.
അടുത്ത രണ്ട് ദിവസങ്ങളില്‍ തീരപ്രദേശത്ത് കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത്15 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. മലയോര പ്രദേശങ്ങളില്‍ ഇത് 21ഉം ഒമ്പതുമായിരിക്കുമെന്നും അറിയിച്ചു.