Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീണ്ടും മഴ...

വീണ്ടും മഴ മുന്നറിയിപ്പ്​; ജാഗ്രത നിർദേശം

text_fields
bookmark_border
rain warning
cancel

ദു​ബൈ: ഒ​രു ഇ​ട​വേ​ള​ക്കു​ ശേ​ഷം രാ​ജ്യ​ത്ത്​ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻ.​സി.​എം). മാ​ർ​ച്ച്​ നാ​ല്​ മു​ത​ൽ ആ​റു​വ​രെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​​ട്​ കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ എ​ൻ.​സി.​എ​മ്മി​ന്‍റെ പ്ര​വ​ച​നം. എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലാ​ണ് മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശം. തെ​ക്കു​പ​ടി​ഞ്ഞാ​റു​നി​ന്ന്​ വ്യാ​പി​ക്കു​ന്ന ന്യൂ​ന​മ​ർ​ദ​മാ​ണ്​ ശ​ക്ത​മാ​യ മ​ഴ​ക്ക്​ കാ​ര​ണം. ഈ​മാ​സം നാ​ലി​ന്​ ഉ​ച്ച​യോ​ടെ പ​ടി​ഞ്ഞാ​റു​നി​ന്ന്​ മ​ഴ മേ​ഘ​ങ്ങ​ൾ വ്യാ​പി​ക്കു​ക​യും ചി​ല മേ​ഘ​ങ്ങ​ൾ പ​ര​സ്പ​രം കൂ​ടി​ച്ചേ​ർ​ന്ന് മി​ന്ന​ലോ​ട്​ കൂ​ടി​യ വി​വി​ധ തീ​വ്ര​ത​യി​ലു​ള്ള മ​ഴ​ക്ക്​ കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ചൊ​വ്വാ​ഴ്ച​വ​രെ ഇ​ത്​ നീ​ളും. മേ​ഘ​ങ്ങ​ൾ ചെ​റി​യ തോ​തി​ൽ തെ​ളി​യു​ന്ന​തോ​ടെ ബു​ധ​നാ​ഴ്ച മ​ഴ​ക്ക്​ നേ​രി​യ ശ​മ​നം ഉ​ണ്ടാ​കും. തെ​ക്ക്​ ഭാ​ഗ​ത്ത്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യും. ഇ​തേ സ​മ​യം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​റ​ബി​ക്ക​ട​ലി​ലെ​യും ഒ​മാ​ൻ ക​ട​ലി​ലെ​യും മേ​ഘ​ങ്ങ​ളോ​ടൊ​പ്പം ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​നും ഇ​ട​യാ​ക്കു​മെ​ന്ന്​ എ​ൻ.​സി.​എം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 10ന്​ ​ആ​രം​ഭി​ച്ച ​ശ​ക്ത​മാ​യ മ​ഴ​യി​ലും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ലും രാ​ജ്യ​ത്ത്​ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ്​ ഉ​ണ്ടാ​യ​ത്. അ​ൽ ഐ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ്​ ആ​ലി​പ്പ​ഴ വ​ർ​ഷം ഉ​ണ്ടാ​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ന​ത്ത മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. ഷാ​ർ​ജ​യി​ലെ ക​ൽ​ബ​യി​ലും മ​റ്റും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ കാ​ര​ണ​മാ​വു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainclimateUAE Newswarning
News Summary - Rain warning
Next Story