രാജ്യത്ത് പലയിടത്തും ശക്തമായ മഴ
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും വിവിധ സമയങ്ങളിൽ ശക്തമായ മഴയും കാറ്റും ഞായറാഴ്ചയും അനുഭവപ്പെട്ടു. മുസഫ വ്യവസായ നഗരിയിൽ രാവിലെ ഐസ് മഴ 10 മിനിറ്റോളം തിമിർത്തു പെയ്തു. വലിയ ശബ്ദത്തോടെയായിരുന്നു ഐസ് മഴ തുടങ്ങിയത്. ഇടക്ക് വെയിലും ഇരുണ്ടു മൂടിയ കാലാവസ്ഥയുമായി വൈകീട്ട് തുടർന്ന കാലവർഷ പ്രതീതി വൈകീട്ട് നാേലാടെ വീണ്ടും തകർത്തു പെയ്തു.
രാവിലെയും വൈകീട്ടും നഗരവീഥികളിൽ വാഹന ഗതാഗതം മഴമൂലം മന്ദഗതിയിലാക്കി. രാവിലെ മുതൽതന്നെ ആകാശം മേഘാവൃതമായിരുന്നു.
ശക്തമായ മഴയിൽ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടും അനുഭവപ്പെട്ടു. അടുത്ത 48 മണിക്കൂർ അസ്ഥിര കാലാവസ്ഥ മാറ്റം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ദുബൈയിലും നിരവധി ഇടങ്ങളിൽ വൈകീട്ട് ശക്തമായ മഴ ലഭിച്ചു. മഴ ശക്തിപ്പെട്ടത് അൽപസമയം ഗതാഗതത്തെ ബാധിച്ചു. റാസല്‍ഖൈമയിലും പരക്കെ മഴ പെയ്തു.
രാത്രിയാണ് റാസൽഖൈമയിൽ മഴയുണ്ടായത് ഇടിയുടെയും മിന്നലിെൻറയും അകമ്പടിയോടെ വര്‍ഷിച്ച മഴക്ക് ഞായറാഴ്ച പുലർച്ചയാണ് ശമനമായത്.
മൂടിക്കെട്ടിയ അന്തരീക്ഷവും ശക്തമായ കാറ്റിനുമൊടുവില് വൈകീേട്ടാടെ ശക്തമായ മഴ വീണ്ടുമെത്തിയത് ജനജീവിതം ദുസ്സഹമാക്കി.
അല്‍ നഖീലില്‍ ഗതാഗത തടസ്സം നേരിട്ടു. അല്‍ ജസീറ, ഹംറാനിയ, കറാന്, ദിഗ്ദാഗ, ഖുസാം, ഓള്‍ഡ് റാസല്‍ഖൈമ, അല്‍ മാമൂറ, അല്‍ മ്യാരീദ്, അല്‍ ശമല്‍, റംസ്, കോര്‍ക്വെയര്‍, അല്‍ജീര്‍, അല്‍ശാം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്തമഴ ലഭിച്ചു. ജബല്‍ ജൈസ് ഉള്‍പ്പെടെ മലനിരകളിലും ശക്തമായമഴ വര്‍ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
