Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയില്‍ കനത്ത മഴ;...

യു.എ.ഇയില്‍ കനത്ത മഴ; വെള്ളക്കെട്ട്

text_fields
bookmark_border
യു.എ.ഇയില്‍ കനത്ത മഴ; വെള്ളക്കെട്ട്
cancel
ദു​ബൈ: യു.​എ.​ഇ​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചു. ദു​ബൈ​ക്കും ഷാ​ര്‍ജ​ക്കു​മി​ട​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മ​ഴ കാ​ര​ണ​മാ​യി. ദു​ബൈ​യി​ല്‍ പ​ല റോ​ഡു​ക​ളും ട​ണ​ലും ഏ​റെ നേ​രം അ​ട​ച്ചി​ടേ​ണ്ടി​വ​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി പെ​യ്ത മ​ഴ​യി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് രാ​വി​ലെ ജോ​ലി​ക്ക്​ പു​റ​െ​പ്പ​ട്ട​വ​രെ റോ​ഡി​ല്‍ വ​ര​വേ​റ്റ​ത്. ഷാ​ര്‍ജ​ക്കും ദു​ബൈ​ക്കു​മി​ട​യി​ലെ മി​ക്ക റോ​ഡു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍പ്പു​മു​ട്ടി. മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് പ​ല​രും ല​ക്ഷ്യ​സ്ഥാ​ന​െ​ത്ത​ത്തി​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ദു​ബൈ പ​ല സ്കൂ​ളു​ക​ളും നേ​ര​ത്തേ അ​ധ്യ​യ​നം അ​വ​സാ​നി​പ്പി​ച്ച് കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ദു​ബൈ​യി​ല്‍ മാ​ത്രം 10 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 154 വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തെ മ​റാ​ക്കി​ഷ് ട​ണ​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് അ​ട​ച്ചി​ടേ​ണ്ടി​വ​ന്നു. മ​ഴ വി​മാ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ചി​ല വി​മാ​ന​ങ്ങ​ളെ മാ​ത്ര​മാ​ണ് ബാ​ധി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍, വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ​മ​യ​ത്തി​ന് എ​ത്താ​ന്‍ ക​ഴി​യാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf news
News Summary - rain-uae-gulf news
Next Story