അതിശയങ്ങളുടെ മഴ നനയാൻ, ഉള്ളു കുളിർക്കാൻ വരൂ വരൂ..
text_fieldsഷാർജ: ഷാർജ ആർട്ട് ഫൗണ്ടേഷൻ മധ്യപൂർവ്വദേശത്ത് ആദ്യമായി ഒരുക്കുന്ന റെയിൻ റൂമിലെത്തി മഴ നനയാൻ പൊതുജനങ്ങൾക്ക് ഇന്ന് മുതൽ അവസരം. ഷാർജ റോളയിലെ മുബാറക്ക് സെൻററിന് എതിർ ഭാഗത്തായി ലുലു സെൻററുണ്ട്. അതിന് സമീപത്തായി അൽ മജറ ഉദ്യാനവും പ്രവർത്തിക്കുന്നുണ്ട്, അതിന് സമീപത്താണ് ഈ റെയിൻ റൂം.(ചില വാർത്തകളിൽ പരമാർശിച്ച പോലെ ബുഹൈറ കോർണിഷിെൻറ ഭാഗത്തല്ല). ഷാർജ കോർണീഷ് റോഡിലൂടെയും അൽ അറൂബ റോഡിലൂടെയും ഇവിടേക്ക് വരാം. കോർണീഷ് റോഡ് വഴി വരുമ്പോൾ മ്യൂസിയങ്ങൾ സ്ഥിതി ചെയ്യുന്ന അൽ ശുവൈഹൻ, അൽ നബ്ബ മേഖലകൾ കഴിഞ്ഞാൽ കിട്ടുന്ന പ്രദേശത്തിെൻറ പേരാണ് അൽ മജറ, ഇവിടെ എത്തിയാൽ അൽ അന്തലസ് സ്ക്വയർ എന്ന ബോർഡ് കാണും, ആ ഭാഗത്തായിട്ടാണ് മഴമുറിയുടെ സ്ഥാനം. ഇനി നിങ്ങൾ വരുന്നത് അൽ അറൂബ റോഡ് വഴിയാണെങ്കിൽ (റോളയിൽ വെച്ച് ഇതിെൻറ പേര് അൽ ഷാർഖ് എന്നായി മാറും) റോള പാർക്കിന് ശേഷം മുബാറക്ക് സെൻറർ കിട്ടും. ഇതിെൻറ എതിർ ദിശയിലാണ് മഴമുറി. മുബാറക്ക് സെൻറർ കഴിഞ്ഞ് മുന്നോട്ട് പോയി പാലത്തിൽ കയറാതെ റൗണ്ടെബൗട്ടിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ മഴമുറിക്കരികിൽ എത്തിപ്പെടാം. ഇൻറർനെറ്റുള്ള ഫോൺ കയ്യിലുണ്ടെങ്കിൽ ജി.പി.എസ് ഉപയോഗിച്ച് വഴി തെറ്റാതെ വണ്ടിയെടുക്കു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
