യു.എ.ഇയിൽ വീണ്ടും മഴ വരുന്നു; നാളെ ചിലയിടങ്ങളിൽ മഴ ലഭിക്കും
text_fieldsദുബൈ: ചൊവ്വാഴ്ച യു.എ.ഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇടക്കിടെ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കി. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 25 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ചില സമയങ്ങളിൽ 40 കി.മീറ്റർ വരെ വേഗത കൂടാനിടയുണ്ട്.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില യഥാക്രമം 21 ഡിഗ്രി, 21 ഡിഗ്രി, 19 ഡിഗ്രി ആയിരിക്കും. അതേസമയം പരമാവധി താപനില 25 ഡിഗ്രി, 26 ഡിഗ്രി, 24 ഡിഗ്രി വരെ ഉയരുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മൊത്തത്തിലുള്ള താപനില 17 ഡിഗ്രി മുതൽ 34 ഡിഗ്രി വരെയായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

