Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഴ: റാക് പൊലീസ്​...

മഴ: റാക് പൊലീസ്​ കൈകാര്യം ചെയ്തത്​​ 20,939 കോളുകൾ

text_fields
bookmark_border
മഴ: റാക് പൊലീസ്​ കൈകാര്യം ചെയ്തത്​​ 20,939 കോളുകൾ
cancel

റാസല്‍ഖൈമ: അസ്ഥിര കാലാവസ്ഥ സമയങ്ങളിൽ സഹായത്തിനും അന്വേഷണത്തിനുമായി എത്തിയ 20,939 കോളുകള്‍ അതിവേഗത്തിൽ കൈകാര്യം ചെയ്തതായി റാക്​ പൊലീസ്​ അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 28 വരെ കോളുകൾ എത്തിയതെന്ന്​ റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സഈദ് അല്‍ മന്‍സൂരി അറിയിച്ചു.

ശക്​തമായ കാറ്റിനൊപ്പം എത്തിയ കനത്ത മഴയില്‍ എമിറേറ്റിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനിടയാക്കിയിരുന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷയും ഉറപ്പാക്കുകയും റോഡുകളിലും തെരുവുകളിലും ഗതാഗതം സുഗമമായി നിലനിര്‍ത്തുന്നതിനും റാക് പൊലീസ്​ വിപുലമായ ഇടപെടലാണ്​ നടത്തിയത്​.

ഓപ്പറേഷന്‍ റൂമിലെ പ്രത്യേക ടീമുകള്‍ ഓരോ കോളുകളും അധികാര പരിധിയനുസരിച്ചുള്ള വിവിധ കേന്ദ്രങ്ങൾക്ക്​ കൈമാറുകയും പ്രശ്നം പരിഹരിക്കുന്നതുവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainRAK policegulfcalls
News Summary - Rain: Rak police handled 20,939 calls
Next Story