യു.എ.ഇയിൽ നാളെ മഴക്ക് സാധ്യത
text_fieldsദുബൈ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബൈയിലും അബൂദബിയിലും താപനില 21 ഡിഗ്രി വരെ കുറയാനും പരമാവധി 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടാനിടയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ ഭാഗങ്ങളിലും ഈർപ്പം കൂടുതലായിരിക്കും. അതോടൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ പ്രവചിക്കുന്നുണ്ട്. ചെറിയ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് വീശും. എന്നാലിത് ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യും. കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ 40 കി.മീറ്റർ വരെ വർധിക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ തിരമാലകൾ സാധാരണ നിലയിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

