രാജ്യത്ത് നാളെ വരെ മഴക്ക് സാധ്യത
text_fieldsദുബൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. ഏപ്രിൽ 23 വരെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ദുബൈ, അബൂദബി, ഫുജൈറ എമിറേറ്റുകളിൽ ഇടവേളകളിൽ മഴയും ചെറിയ കാറ്റുമുണ്ടാകും. തീരപ്രദേശങ്ങളിൽ താപനില ചെറിയ രീതിയിൽ കുറയാനും സാധ്യതയുണ്ട്. പടിഞ്ഞാറ് നിന്ന് ഇടയ്ക്കിടെ തള്ളിവരുന്ന ഇടത്തരം, ഉയർന്ന മേഘങ്ങളുടെ പ്രവാഹമാണ് അസ്ഥിര കാലാവസ്ഥക്ക് കാരണം.
തീപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും ഇത് മഴക്ക് കാരണമാകും. ഹജർ പർവത മേഖലകളിൽ മിതമായ മഴയുണ്ടാകുന്നതിനാൽ വാദികളിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നും എൻ.സി.എം വ്യക്തമാക്കി.
ദുബൈയിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അബൂദബിയിൽ പകൽ 36 ഡിഗ്രി ആയിരുന്നു താപനില.
ഒമാൻ കടലിന് അഭിമുഖമായി കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഫുജൈറയിൽ ചൊവ്വാഴ്ച ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

