Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചിലയിടങ്ങളിൽ മഴ; നാളെ...

ചിലയിടങ്ങളിൽ മഴ; നാളെ വരെ തുടരും

text_fields
bookmark_border
ചിലയിടങ്ങളിൽ മഴ; നാളെ വരെ തുടരും
cancel

ദുബൈ: അസ്ഥിര കാലാവസ്ഥയെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിച്ചു. അബൂദബി, ദുബൈ എമിറേറ്റുകളിലാണ് ശനിയാഴ്ച മഴ റിപോർട്ട് ചെയ്തത്. അബൂദബിയിൽ അൽഐൻ മേഖലയിലും ദുബൈയിൽ സിലിക്കൺ ഒയാസിസ് ഉൾപ്പെടെയുളള സ്ഥലങ്ങളിലും മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തിന്‍റെ ഉപരിതലത്തിലെ ഉയർന്ന വായു സമ്മർദമാണ് മേഘ രൂപീകരണത്തിനും ഒന്നിലധികം സ്ഥലങ്ങളിൽ ചാറ്റൽമഴക്കും കാരണമായത്. തിങ്കളാഴ്ച വരെ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.സി.എം വ്യക്തമാക്കി. ഇത് മഴ മേഘങ്ങൾക്ക് കാരണമാവുകയും ചില സ്ഥലങ്ങളിൽ മഴയിലേക്ക് നയിക്കുകയും ചെയ്യും. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കാറ്റിന്‍റെ വേഗത കൂടുകയും കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.

ഏപ്രിൽ പകുതിവരെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അന്തരീക്ഷ താപനില 31നും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. പർവത മേഖലകളിൽ 20 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. ചില തീരമേഖലകളിൽ ഈർപ്പം 85 ശതമാനം വരെ ഉയരും. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയും. തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും വടക്ക്, കിഴക്ക് മേഖലകളിൽ മഴക്ക് സാധ്യതയുണ്ട്. ഏപ്രിൽ 13 വരെ ചെറിയ തോതിൽ മഴ തുടരുമെന്നും എൻ.സി.എം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainUAE NewsGulf NewsLatest News
News Summary - Rain in some places; will continue until tomorrow
Next Story