‘ശക്തി’ക്ക് പിന്നാലെ യു.എ.ഇയിൽ ചില ഭാഗങ്ങളിൽ മഴ
text_fieldsഞായറാഴ്ച മസാഫിയിൽ പെയ്ത മഴയുടെ ദൃശ്യം
ദുബൈ: അറബികടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റിന് പിന്നാലെ യു.എ.ഇയിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. മലയോര പ്രദേശമായ മസാഫിയിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. മഴയുടെ സാഹചര്യത്തിൽ ചില ഭാഗങ്ങളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഖോർഫക്കാൻ അടക്കമുള്ള സ്ഥലങ്ങളിൽ കടൽക്ഷേഭവുമുണ്ടായി.
യു.എ.ഇയുടെ കിഴക്കൻ തീര മേഖലയിലാണ് കടൽ പ്രക്ഷുബ്ദമായത്. തീര മേഖലയിലെ റോഡുകളിലേക്ക് വെള്ളം അടിച്ചുകയറിയതും കല്ലുകൾ ഒഴുകിയെത്തിയതുമായ ദൃശ്യങ്ങൾ കാലാവസ്ഥ കേന്ദ്രം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മസാഫിയിൽ മഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞ് ഒഴുകുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
‘ശക്തി’ ചുഴലിക്കാറ്റ് ക്രമേണ ദുർബലമാകുമെന്ന് ഒമാനിലെ നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയോടെയും ചുഴലിക്കാറ്റ് കിഴക്കോട്ട് തിരിഞ്ഞ് മധ്യ അറേബ്യൻ കടലിലേക്ക് അകന്നുപോകുമെന്നാണ് പ്രവചികപ്പെടുന്നത്. അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ മഴ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

