Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യത്ത്​...

രാജ്യത്ത്​ ചിലയിടങ്ങളിൽ മഴ; ഇന്നും പ്രതീക്ഷിക്കാം

text_fields
bookmark_border
രാജ്യത്ത്​ ചിലയിടങ്ങളിൽ മഴ; ഇന്നും പ്രതീക്ഷിക്കാം
cancel
camera_alt

അൽ ദഫ്​റ മേഖലയിൽ ആലിപ്പഴം വീണപ്പോൾ

ദുബൈ: ചെറിയ ഇടവേളക്ക്​ ശേഷം രാജ്യത്ത്​ വീണ്ടും മഴയെത്തി. ചൊവ്വാഴ്ച ദുബൈ, ഷാർജ, അബൂദബി, അജ്​മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിലാണ്​ പല തീവ്രതയിൽ മഴ ലഭിച്ചത്​. ചൊവ്വാഴ്ച വൈകിട്ട്​ ദുബൈ അൽഐൻ റോഡിൽ ശക്​തമായ മഴ പെയ്തപ്പോൾ അൽ ദഫ്​റ മേഖലയിൽ ആലിപ്പഴവും വർഷവുമുണ്ടായി. ശക്​തമായ മഴയെ തുടർന്ന്​ കാഴ്ചപരിധി കുറഞ്ഞതിനാൽ അൽ മഷ്​റഖ്​ പാലത്തിനും ഗൻതൂത്തിനും ഇടയിലുള്ള മക്​തൂം ബിൻ റാശിദ്​ റോഡിൽ അബൂദബി പൊലീസ്​ വേഗ പരിധി മണിക്കൂറിൽ 100 കിലോമീറ്റായി കുറച്ചു.

വാഹന യാത്രക്കാർക്ക്​ പ്രത്യേക ജാഗ്രത നിർദേശവും പൊലീസ്​ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട്​ മുതൽ ബുധനാഴ്ച വരെ അസ്ഥിരകാലാവസ്ഥ തുടരുമെന്ന്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. എങ്കിലും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്​തമായ മഴയേക്കാൾ ശക്​തി കുറവായിരിക്കും അനുഭവപ്പെടുക. മാർച്ച്​ അവസാന വാരത്തിലുണ്ടായ ശക്​തമായ മഴയിൽ രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടിന്​ കാരണമായിരുന്നു.

ഏപ്രിൽ ഒന്നുവരെ മഴമേഘങ്ങളുടെ രൂപവത്​കരണം തുടരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും എൻ.സി.എം വ്യക്​തമാക്കി. തീരമേഖലകളിലും പർവത മേഖലകളിലും കാറ്റിനും സാധ്യതയുണ്ട്​. വടക്ക്​ പടിഞ്ഞാറ്​ നിന്ന്​ തെറ്റികഴക്ക്​ ഭാഗത്തേക്ക്​ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. ചില നേരങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിലെത്താനും സാധ്യതയുണ്ട്​. കാറ്റിനൊപ്പം തുറന്ന സ്ഥലങ്ങളിൽ പൊടിപലടങ്ങൾ ഉയരുകയും ഇത്​ മൂലം കാഴ്ചപരിധി കുറയുകയും ചെയ്യുമെന്ന്​ എൻ.സി.എം വ്യക്​തമാക്കി. ബുധനാഴ്ച ഫുജൈറ, റാസൽമൈഖ, ഹജ്​ർ പർവത മേഖലകൾ എന്നിവിടങ്ങളിൽ ശക്​തമായ മഴക്ക് ലഭിച്ചേക്കും. പടിഞ്ഞാറൻ മേഖലകളിൽ താപനില കുറയും. വ്യാഴാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലേയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaincountryUnexpected rain
News Summary - Rain expected in some parts of the country today
Next Story