Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമതിവരാതെ... മഴയോട്​ മഴ

മതിവരാതെ... മഴയോട്​ മഴ

text_fields
bookmark_border
മതിവരാതെ... മഴയോട്​ മഴ
cancel
camera_alt

ഫുജൈറയിൽ കനത്ത മഴയിൽ റോഡിൽ വെള്ളം കയറിയ നിലയിൽ

ദുബൈ: തുടർച്ചയായി നാലാം ദിനവും രാജ്യത്ത്​ ശക്​തമായ മഴ ലഭിച്ചു. ദുബൈയിൽ ചില ഭാഗങ്ങളൊഴിച്ചാൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ, അബൂദബി, റാസൽഖൈമ, അജ്​മാൻ, ഫുജൈറ, ഷാർജ എമിറേറ്റുകളിൽ ശക്​തമായ കാറ്റും മഴയും അനുഭവപ്പെട്ടു. അൽഐനിന്‍റെ ചില ഭാഗങ്ങളിൽ ഇന്നലേയും ചെറിയ തോതിൽ ആലിപ്പഴ വർഷമുണ്ടായിരുന്നു.

അജ്​മാനിൽ ശക്​തമായ കാറ്റിലും മഴയിലും വീടിന്​ മുന്നിൽ കടപുഴകി വീണ മരം

അപകടങ്ങളോ അത്യാഹിതങ്ങളോ റിപ്പോർട്ട്​ ചെയ്തില്ലെങ്കിലും ഷാർജ, അജ്​മാൻ, റാസൽഖൈമ എമിറേറ്റുകളിൽ ഗതാഗത തടസ്സത്തിന്​ കാരണമായി. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുൻകൂട്ടിയുള്ള മുന്നറിയിപ്പ്​ ലഭിച്ചതിനാൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു. റോഡുകളിൽ വെള്ളം കയറിയതാണ്​ ഗതാഗത തടസ്സത്തിന്​ കാരണമായത്​. മഴയോടൊപ്പം ശക്തമായ കാറ്റ്‌ കൂടി വന്നതോടെ തിരിച്ചടിയായി. അജ്​മാനിൽ പല സ്ഥലങ്ങളിലും ആഞ്ഞടിച്ച കാറ്റിൽ നിരവധി മരങ്ങൾ കടപ്പുഴകി വീണു. ഏതാനും സ്ഥാപനങ്ങളുടെ മേൽക്കൂരകളും ഗ്ലാസ് ചില്ലുകളും കാറ്റിൽ തകർന്നു. മരം കടപ്പുഴകി വീണ് നിരവധി കാറുകളും തകർന്നിട്ടുണ്ട്. മരങ്ങൾ റോഡിലേക്ക് വീണതോടെ റോഡ് ഗതാഗതം അൽപനേരം തടസ്സപ്പെട്ടു. വെള്ളം കയറി നിരവധി വാഹനങ്ങൾക്ക് കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളക്കെട്ടിൽ പെട്ട്​ റോഡിൽ നിന്നു പോയ കാർ കൊണ്ടുപോകാൻ വന്ന റിക്കവറി വാനും വെള്ളത്തിൽ അകപ്പെട്ടതോടെ രണ്ടിനെയും മറ്റൊരു റിക്കവറി വാനിൽ കയറ്റിക്കൊണ്ട് പോകേണ്ടി. വെള്ളം കയറിയതിനെ തുടർന്ന്​ റോഡിൽ വാഹനങ്ങൾ നിന്നുപോയത്​ ഗതാഗതക്കുരുക്കിനും ഇടയാക്കി. ചെറിയ ബോട്ടുകൾ ഉപയോഗിച്ച് ചിലർ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുന്ന കാഴ്ച്ചകൾ പലയിടത്തും കൗതുകമായിരുന്നു.

അജ്മാനിലെ ടൗണിലും ഹമീദിയ റോഡ്, ഇത്തിഹാദ് റോഡ്, അൽ ബദർ റോഡ്, ചൈന മാൾ റൗണ്ട് മുതൽ അൽ സോറ റൗണ്ട് വരെയുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് നിരവധി സ്ഥാപനങ്ങൾ വർക്ക് അറ്റ് ഹോമിന് ജോലിക്കാർക്ക് അനുമതി നൽകിയിരുന്നു. വെള്ളക്കെട്ട് മൂലം ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ വീടുകൾ തന്നെ ഓഫീസകളായി മാറുകയായിരുന്നു. ദുബൈയിൽ നിന്ന്​ ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ബസ്​ സർവിസുകൾ ആർ.ടി.എ താൽകാലികമായി നിർത്തി.

വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ തെളിഞ്ഞ അന്തരീക്ഷം നിലനിന്ന റാസല്‍ഖൈമ ഉച്ചയോടെ മേഘാവൃതമായി. രണ്ട് മണിയോടെ ഖദ്റ, ശൗക്ക, അല്‍ മുനായ്, അല്‍വതന്‍ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റ് തുടങ്ങിയിടങ്ങളില്‍ ശക്തമായ തോതിലുള്ള മഴ ലഭിച്ചു. അല്‍ നഖീല്‍, ഓള്‍ഡ് റാക്, മാമൂറ, അല്‍ ജീര്‍, കറാന്‍, ദിദ്ദാഗ, അല്‍ ഗൈല്‍, ജസീറ അല്‍ ഹംറ, മര്‍ജാന്‍ ഐലന്‍റ് തുടങ്ങിയ എല്ലാ പ്രദേശങ്ങളിലും വൈകുന്നേരം അഞ്ച് മണിയോടെ ചെറിയ രീതിയില്‍ തുടങ്ങിയ കാറ്റ് നിശ്ചിത സമയം കഴിഞ്ഞ് ഉഗ്രരൂപം പൂണ്ടു. കൊടുങ്കാറ്റ് പ്രതീതിക്കൊപ്പം വ്യാപകമായി പെയ്ത മഴ രാത്രി വൈകിയും റാസല്‍ഖൈമയിലെങ്ങും തുടരുകയാണ്. റാസല്‍ഖൈമയിലെ ഖദ്റ, ശൗക്ക, അല്‍ മുനായ്, അല്‍വതന്‍ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റ് , ഗലീഗ, ശാം, അല്‍ ജസീറ, വാദി മാംദൗ, വാദി അല്‍ തവി, വാദി സിഫ്നി, വാദി അല്‍ ബക്ഷിഷ് തുടങ്ങിയ മേഖലകളില്‍ ശക്തമായ കാറ്റും മഴയുമാണെന്ന അറിയിപ്പ് റാക് പൊലീസ് ആറു മണിയോടെ പങ്കുവെച്ചു. വാഹന യാത്രക്കാർ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പൊതുജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ 999, 901 നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

റാസൽഖൈമയിലെ നാലോളം ഡാമുകളില്‍ പ്രളയ സമാനമായ സാഹചര്യമെന്ന് റാക് പൊലീസ് അറിയിച്ചു. ശക്തമായ മഴയില്‍ വാദി നഖ്ബ, അല്‍ മസ്നബ് ഡാം, അദന്‍ ഡാം, ശൗക്ക തുടങ്ങിയിടങ്ങളിലാണ് വെള്ളം കുത്തിയൊലിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഫുജൈറയിൽ ഉച്ച മുതൽ തുടങ്ങിയ മഴ വൈകുംവരെ ചെറിയ തോതിൽ തുടർന്നു. പലഭാഗങ്ങളിലും വെള്ളം കെട്ടിയ നിലയിലാണ്. ദിബ്ബ, മസാഫി കൽബ തുടങ്ങിയ സമീപ പ്രദേശങ്ങളിലും നല്ല രീതിയിൽ തന്നെ മഴയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainnewsUAE
News Summary - Rain and rain... it's not enough
Next Story