Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഴ​:...

മ​ഴ​: മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border
മ​ഴ​: മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​
cancel

ദു​ബൈ: ശ​ക്​​ത​മാ​യ കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച മു​ത​ൽ കു​റ​ച്ചു​ദി​വ​സം അ​സ്ഥി​ര കാ​ലാ​വ​സ്ഥ പ്ര​തീ​ക്ഷി​ക്ക​ണ​മെ​ന്നും താ​മ​സ​ക്കാ​രും ഡ്രൈ​വ​ർ​മാ​രും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും സ​ജ്ജ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കാ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ചും അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ചും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ഴ​സം​ബ​ന്ധി​ച്ചും മ​റ്റു​മു​ള്ള അ​റി​യി​പ്പു​ക​ൾ​ക്ക്​ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ട്വി​റ്റ​റി​ലൂ​ടെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​മെ​ന്നും മ​റ്റി​ട​ങ്ങി​ൽ വി​വി​ധ തീ​വ്ര​ത​ക​ളി​ൽ മ​ഴ​യും ഇ​ട​ക്കി​ടെ ഇ​ടി​യും മി​ന്ന​ലും ഉ​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച​ത​ന്നെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്.

യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ശ​ക്​​ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, തീ​ര​ദേ​ശ, പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച​​യോ​ടെ അ​ന്ത​രീ​ക്ഷം തെ​ളി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അ​ന്ത​രീ​ക്ഷ താ​പ​നി​ല വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​റ​യാ​നും മ​ണി​ക്കൂ​റി​ൽ 40 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു​വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain alertUAE
News Summary - rain alert-u.a.e
Next Story