ചിലയിടങ്ങളിൽ മഴ; ജാഗ്രതക്ക് നിർദേശം
text_fieldsദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകീട്ടോടെ മഴ ലഭിച്ചു. അബൂദബിയുടെ ചില ഭാഗങ്ങളിലാണ് ഭേദപ്പെട്ട മഴ പെയ്തത്. അൽഐൻ, അൽഐൻ വിമാനത്താവളം, കോർണിഷ്, ഖലീഫ സിറ്റി, റബ്ദാൻ എന്നിവിടങ്ങളിൽ മഴപെയ്തു. ദുബൈയിൽ പലയിടങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദിഷ്ട വേഗപരിധി പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അൽഐൻ അടക്കം വിവിധ ഭാഗങ്ങളിൽ മഴസാധ്യത പരിഗണിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിനിടെ മാർച്ചിൽ രാജ്യത്ത് ശെശത്യകാലത്തിന് അറുതിയാകുമെന്നും ചൂട് കൂടിത്തുടങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മാർച്ച് 21നാണ് ഭൂമിശാസ്ത്രപരമായി വസന്തകാലത്തിന്റെ തുടക്കമെന്നും ഫെബ്രുവരിയെ അപേക്ഷിച്ച് ഈർപ്പം മാർച്ചിൽ കുറയാനാണ് സാധ്യതയെന്നും അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

