ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ഇനി തുടര്‍യാത്രയും എളുപ്പം
text_fieldsഅബൂദബി: ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് വാഹനങ്ങള്‍ വാടകക്കെടുത്ത് തുടര്‍യാത്ര സാധ്യമാക്കുന്ന ആദ്യ 'റെയില്‍ ടു റോഡ്' കാര്‍ റെന്റല്‍ സേവനം പ്രഖ്യാപിച്ചു. പ്രമുഖ കാര്‍ റെന്റല്‍ കമ്പനിയായ ‘ത്രിഫ്റ്റി കാര്‍ റെന്റല്‍ യു.എ.ഇ’ ആണ് ഇത്തിഹാദ് റെയിലുമായി അഞ്ചുവര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്.
ഇത്തിഹാദ് റെയിലിന്റെ 11 പാസഞ്ചര്‍ സ്റ്റേഷനുകളിലും ഡിജിറ്റല്‍ റെന്റല്‍ കിയോസ്‌കുകളും കസ്റ്റമര്‍ അസിസ്റ്റന്‍സ് ഡെസ്‌കുകളും ഇതിനായി ഒരുക്കും. യാത്രക്കാര്‍ക്ക് ഇത്തിഹാദ് റെയില്‍ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ ത്രിഫ്റ്റിയുടെ പ്ലാറ്റ്ഫോം വഴിയോ വാഹനങ്ങള്‍ ബുക്ക് ചെയ്യാം. ട്രെയിന്‍ ടിക്കറ്റിനൊപ്പം കാര്‍ ബുക്കിങ്ങും ഒരൊറ്റ ഡിജിറ്റല്‍ പ്രക്രിയയിലൂടെ നടത്താനുള്ള സൗകര്യവും ഒരുങ്ങുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ഒരു കോടിയിലേറെ ദിര്‍ഹത്തിന്റെ നിക്ഷേപമാണ് ത്രിഫ്റ്റി നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 500 വാഹനങ്ങള്‍ സേവനത്തിനായി ഇറക്കും. ആവശ്യക്കാര്‍ ഏറുന്നതിന് അനുസരിച്ച് വാഹനങ്ങളുടെ എണ്ണം കൂട്ടും. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ബുക്കിങ്ങും ഉപഭോക്തൃ സേവനവും കൂടുതല്‍ സുഗമമാക്കും.
യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങള്‍ പൂര്‍ണമായി നിവേറ്റുകയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എ.എ. അല്‍മൂസ എന്റര്‍പ്രൈസസ് സ്ഥാപകന്‍ അബ്ദുല്ല അഹമ്മദ് അല്‍മൂസ വ്യക്തമാക്കി. അബൂദബിയെയും ഫുജൈറയെയും ബന്ധിപ്പിച്ച് ജൂണ്‍ 30നാണ് ഇത്തിഹാദ് റെയില്‍ ആദ്യഘട്ട പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചത്. 2026 സെപ്റ്റംബര്‍ 30ന് ദുബൈ ഷാര്‍ജ സ്റ്റേഷനുകള്‍ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

