ജനാധിപത്യ സംരക്ഷണത്തിന് രാഹുലിന്റെ നേതൃത്വം സജ്ജം- അഡ്വ. അനിൽ ബോസ്
text_fieldsഇൻകാസ് ഷാർജയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട
കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്
ഷാർജ: ഇന്ത്യാ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സജ്ജമാണെന്ന് കെ.പി.സി.സി വക്താവ് അഡ്വ.അനിൽ ബോസ് പറഞ്ഞു. ഇൻകാസ് ഷാർജയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ഇൻഡ്യ സഖ്യവും വലിയ രീതിയിലുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. വരാനിരിക്കുന്ന ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രത്യയശാസ്ത്രച്യുതി സംഭവിച്ച അഴിമതിക്കാരുടെ കൂടാരമായി സി.പി.എമ്മും അവർ നേതൃത്വം നൽകുന്ന സർക്കാറും മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം.അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. ഇൻകാസ് ഷാർജ മുൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം, യു.എ.ഇ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജന. സെകട്ടറി എസ്.എം.ജാബിർ, ട്രഷറർ ബിജു എബ്രഹാം, മുൻ ജന.സെക്രട്ടറി വി.നാരായണൻ നായർ.
ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈ.പ്രസിഡന്റ് പ്രദീപ് നെന്മാറ, ഷാർജ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ്, ജന.സെക്രട്ടറിമാരായ നവാസ് തേക്കട, പി.ഷാജി ലാൽ, ട്രഷറർ റോയി മാത്യു എന്നിവർ സംസാരിച്ചു. ഇൻകാസിന്റെ ഷാർജയിൽ നിന്നുള്ള മറ്റു കേന്ദ്ര-സംസ്ഥാന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

