ഭരണഘടനാ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കും –രാഹുൽ ഗാന്ധി
text_fieldsദുബൈ: തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയാൽ ഭരണഘടനാ സ്ഥാപനങ്ങളുടെ ആത് മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടെതല്ലാം ചെയ്യുമെന്ന് എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധ ി. റിസർവ് ബാങ്ക് ഗവർണർ രാജിവെച്ച സംഭവം ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടില്ല. സുപ്രിം കോടതിയുടെ ഉൾപ്പെടെ പ്രവർത്തനങ്ങളിൽ കൈകടത്തുവാനും സി.ബി.െഎയെ അട്ടിമറിക്കാനും ശ്രമിച്ച മോദി സർക്കാർ ഭരണഘടനാ സംവിധാനങ്ങെള അട്ടി മറിക്കുകയായിരുന്നുവെന്നും രാഹുൽ ദുബൈയിൽ നടന്ന മീറ്റ് ദ പ്രസിൽ പറഞ്ഞു.
അനിൽ അംബാനിക്ക് ലാഭമുണ്ടാക്കാൻ വഴിവിട്ട് കരാർ നൽകിയ പ്രധാനമന്ത്രി അതു പുറത്തറിഞ്ഞപ്പോൾ സി.ബി.െഎ േമധാവിയെ തുരത്തുവാനാണ് നോക്കിയത്. കോടതി വിധി വന്നിട്ടും അതിനെ മറികടന്ന് പുറത്താക്കി. എല്ലാ സ്ഥാപനങ്ങളിലും ആർ.എസ്.എസിെൻറ ആളുകളെ തിരുകി കയറ്റി അവരുടെ അജണ്ട നടപ്പാക്കി വരികയാണ് കേന്ദ്രസർക്കാർ. ജനങ്ങളുടെ ശബ്ദത്തിന് പ്രസക്തിയില്ലെന്നും സംഘ്പരിവാറിെൻറ അഭിപ്രായങ്ങൾക്ക് മാത്രമാണ് പ്രസക്തിയെന്നുമാണ് അവർ കരുതുന്നത്. ഉദ്യോഗസ്ഥ തലത്തിലെല്ലാം കടുത്ത അസംതൃപ്തിയാണ് ഉയർന്നുവരുന്നത്. തെരഞ്ഞെടുപ്പിൽ മോദിക്ക് തിരിച്ചടിയാവാൻ േപാവുകയാണ് ഇതെല്ലാം.
നടപ്പാക്കാൻ കഴിയാത്ത നുണ വാഗ്ദാനങ്ങൾ താൻ നൽകില്ല, നുണ പറയാൻ എെൻറ പേര് നരേന്ദ്രമോദി എന്നല്ല. 15 ലക്ഷം വീതം ഒാരോരുത്തർക്കും നൽകുമെന്നും പറയില്ല. പക്ഷെ രാജ്യത്തിെൻറ തകർന്നു പോയ െഎക്യം തിരിച്ചുപിടിക്കും. നോട്ടുനിരോധവും അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടിയും രാജ്യത്തിെൻറ സമ്പദ്വ്യവസ്യെയും തൊഴിൽ മേഖലെയയും തകിടം മറിച്ചുവെന്നും രാഹുൽ പറഞ്ഞു. ഡോ. സാം പിത്രോഡ, ഹിമാൻഷു വ്യാസ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
