Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഹുൽ ഗാന്ധി ജനുവരിയിൽ...

രാഹുൽ ഗാന്ധി ജനുവരിയിൽ യു.എ.ഇ സന്ദർശിക്കും

text_fields
bookmark_border
രാഹുൽ ഗാന്ധി ജനുവരിയിൽ യു.എ.ഇ സന്ദർശിക്കും
cancel

അ​ബൂ​ദ​ബി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി 2019 ജ​നു​വ​രി​യി​ൽ യു.​എ.​ഇ. സ​ന്ദ​ർ​ശി​ക്കും. ക​ഴി​ഞ്ഞ വ ​ർ​ഷം ആ​രം​ഭി​ച്ച വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം. 11, 12 തീ​യ​തി​ക​ളി​ൽ എ​ത്തു​ന്ന അ​ ദ്ദേ​ഹം അ​ബൂ​ദ​ബി​യി​ലും ദു​ബൈ​യി​ലും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. അ​ധ്യ​ക്ഷ സ്​​ഥാ​നം ഏ​റ്റെ​ടു​ത്ത​ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്​ ഗ​ൾ​ഫ്​ സ​ന്ദ​ർ​ശ​ന​മാ​യി​രി​ക്കും ഇ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ അ​ദ്ദേ​ഹം ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഒ​ക്​​ടോ​ബ​റി​ൽ യു.​എ.​ഇ​യി​ൽ എ​ത്താ​നി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ യാ​ത്ര മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കു​റി​െ​ത​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നേ​ടി​യ മി​ക​ച്ച വി​ജ​യ​ങ്ങ​ളു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ബ​ഹ്​​റൈ​നി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ഖ​ലീ​ഫ​യെ സ​ന്ദ​ർ​ശി​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യ അ​ദ്ദേ​ഹം വി​രു​ന്നി​ലും പ​െ​ങ്ക​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​മേ​രി​ക്ക, ജ​ർ​മ്മ​നി, ബ്രി​ട്ട​ൺ, സി​ങ്ക​പ്പൂ​ർ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgulf newsmalayalam newsRahul Gandhi
News Summary - rahul gandhi will visit UAE in january -gulf news
Next Story