രാഹുലിനെ സ്വവസതിയിൽ വരവേറ്റ് യൂസുഫലി
text_fieldsഅബൂദബി: വ്യവസായ പ്രമുഖൻ എം.എ. യൂസുഫലിയുടെ വസതി രാഹുൽ ഗാന്ധി സന്ദർശിച്ചു. ഒരു മണി ക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയുടെ വ്യവസായം, കാർഷികം തുടങ്ങിയ മേഖലകളെ കുറിച്ച് ഇരുവരും ആശയങ്ങൾ കൈമാറി. യൂസുഫലിയുടെ ആൽബം രാഹുലിനെ പഴയ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
2006ൽ രാജീവ് ഗാന്ധി അവാഡിനർഹനായ യൂസുഫലി അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദിയോറയിൽനിന്ന് അവാർഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേക്ക് രാഹുലിനെ നയിച്ചത്.
യൂസുഫലിയുടെ പത്നി സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ. അഷ്റഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
