Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഹുൽ ഗാന്ധിക്ക്​...

രാഹുൽ ഗാന്ധിക്ക്​ ദുബൈയിൽ ഉൗഷ്​മള വരവേൽപ്പ്​

text_fields
bookmark_border
രാഹുൽ ഗാന്ധിക്ക്​ ദുബൈയിൽ ഉൗഷ്​മള വരവേൽപ്പ്​
cancel

ദുബൈ: എ.​െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇയിൽ. രാഷ്​ട്രപിതാവ്​ മഹാത്​മഗാന്ധിയുടെ 150ാം ജൻമവാർഷിക ആഘോഷങ്ങളുട െ ഭാഗമായി സംഘടിപ്പിക്കുന്ന ​െഎഡിയ ഒഫ്​ ഇന്ത്യ സാംസ്​കാരിക സമ്മേളനത്തിൽ പങ്കുചേരുന്നതിനാണ്​ രാഹുൽ എത്തിയത്​.< /p>

വ്യാഴാഴ്​ച ​ൈവകീട്ട്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കോൺഗ്രസ്​-മുസ്​ലിം ലീഗ്​ നേതാക്കളും ​പ്രവർത ്തകരുമുൾപ്പെടെ വൻ സംഘമാണ്​ രാഹുലിനെ വരവേറ്റത്​. ഡോ.സാം പിത്രോഡയും അദ്ദേഹത്തി​െനാപ്പമുണ്ട്​.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്​ലിം ലീഗ്​ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്​ എം.പി, കെ. സുധാകരൻ, എം.കെ. രാഘവൻ, ആ​േൻറാ ആൻറണി, ടി. സിദ്ദീഖ്​, പ്രവീൻ കുമാർ, ഹിമാൻഷു വ്യാസ്​, ആരതി കൃഷ്​ണ, മൻസൂർപള്ളൂർ, ബഷീർ രണ്ടത്താണി, മധുയാ​ക്ഷി, റീജൻസി ഗ്രൂപ്പ്​ മേധാവി ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, ഡോ. പുത്തൂർ റഹ്​മാൻ തുടങ്ങിയവർ ചേർന്ന്​ രാഹുലിനെ സ്വീകരിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരുമായി പത്തു മിനിറ്റ്​ കൂടിക്കാഴ്​ച നടത്തിയ ശേഷമാണ്​ ജ​ുമേറയിലെ ഹോട്ടലിലേക്ക്​ രാഹുൽ പുറപ്പെട്ടത്​.

ഇന്ന്​ വൈകീട്ട്​ 4.30ന്​ ദ​ുബൈ രാജ്യാന്തര ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ നടക്കുന്ന സാംസ്​കാരിക സമ്മേളനത്തിൽ രാഹുൽ പൊതുജനങ്ങളോട്​ സംസാരിക്കും. ഇന്ത്യൻ വാണിജ്യ നായകരുടെ സംഗമങ്ങളിലും രാഹുൽ പ​െങ്കടുക്കും. ലുലു ഗ്രൂപ്പ്​ മേധാവി എം.എ.യൂസുഫലി, ഫ​ിനേബ്ലർ മേധാവി ഡോ.ബി.ആർ.ഷെട്ടി എന്നിവരുടെ നേതൃത്വത്തിൽ അബൂദബിയിലാണ്​ ശനിയാഴ്​ച യു.എ.ഇയിലെ വ്യവസായ നായകർ രാഹുലിന്​ സ്വീകരണം ഒരുക്കിയിരിക്കുന്നത്​. ലേബർ ക്യാമ്പുകളിലെ തൊഴിലാളികളുമായും സംവദിക്കും. അബൂദബിയിൽ ശൈഖ്​ സായിദ്​ ഗ്രാൻറ​്​ മോസ്​കിലും അദ്ദേഹം സന്ദർശനം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgulf newsuae visitmalayalam newsRahul Gandhi
News Summary - Rahul Gandhi at UAE on an official three day visit-Gulf News
Next Story