രാഹുല്‍ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനം: വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി
text_fieldsദുബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിെൻറ ഭാഗമായി ഔദ് യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ചെയ ര്‍മാന്‍ ഡോ. സാം പിത്രോഡ അമേരിക്കയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
WWW.RGINUAE.COM എന്നതാണ് വെബ്സൈറ്റ് വിലാസം. ഇതിലൂടെ ഈമാസം 11ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രാഹുല്‍ഗാന്ധിയുടെ പൊതുസമ്മേളന ടിക്കറ്റ് സൗജന്യമായി നേടാന്‍ സംവിധാനമുണ്ട്.
എ.ഐ.സി.സി സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ്, മധു യാസ്കി, കര്‍ണ്ണാടക എന്‍.ആര്.ഐ ഫോറം ഡെപ്യൂട്ടി ചെയര്മാന് ഡോ. ആരതി കൃഷ്ണ, ഇന്‍കാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവന് വാഴശേരിയില്‍, എം.ജി പുഷ്പന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ദുബൈയില്‍ സംഘാടക സമിതി ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
