വോട്ടവകാശത്തിലും വിദ്യാഭ്യാസത്തിലും പ്രവാസികളോട് വിവേചനം പാടില്ല –രാഹുൽ
text_fieldsദുബൈ: വോട്ടവകാശത്തിലും വിദ്യാഭ്യാസത്തിലും പ്രവാസി- പൗരന്മാരോട് കാണിക്കുന്ന വിവേ ചനത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
ദുബൈ അക്കാദമിക് സി റ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വോട്ടിനെ കുറി ച്ചും, നീറ്റിെൻറ പേരില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്നതിനെ കുറിച ്ചും ചോദ്യമുയര്‍ന്നപ്പോഴാണ് പ്രവാസി- പൗരന് എന്ന വിഷയത്തിലുള്ള കാഴ്ചപ്പാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.
രാജ്യത്തിെൻറ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല പൗരൻ. മസ്തിഷ്കശോഷണം കഴിഞ്ഞ നൂറ്റാണ്ടില്‍ വെല്ലുവിളിയായിരുന്നു. പുതിയ നൂറ്റാണ്ടില്‍ അത് ഭീഷണിയല്ല.
വിദ്യാർത്ഥികളെയും ഒരുപോലെ പരിഗണിക്കണം. നിലവിലുള്ള രീതിയിൽ അനീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകക്രമം അമേരിക്കയെയും യൂറോപ്പിനെയും വിട്ട് ഏഷ്യയിലേക്ക് മാറുകയാണ്. അടുത്ത നൂറ്റാണ്ട് ഇന്ത്യയും ചൈനയും മിഡിലീസ്റ്റുമടങ്ങുന്ന ഏഷ്യയുടേതാണ്. അവിടെ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലിന് സാധ്യതയില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി രാഹുൽ പറ
ഞ്ഞു.
ദുബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ആൻറ് ടെക്നോളജിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാനെത്തിയത്. കുട്ടികളെ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിച്ച രാഹുൽ ഏത് തരം ചോദ്യങ്ങളും ചോദിക്കാമെന്ന് പറഞ്ഞ് കുട്ടികളെ പ്രചോദിപ്പിക്കുന്നുമുണ്ടായിരുന്നു. സാം പിട്രോഡയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
