റഫ്ഹത്ത് തുറന്നു പറഞ്ഞു, കരുതലിെൻറ വാതിലുകൾ തുറന്നു
text_fieldsദുബൈ: ഓരോ ദിവസവും ഒരുപാട് ബ്ലഡ് ആണ് എെൻറ ശരീരത്തിൽ നിന്ന് പോയി കൊണ്ടിരിക്കുന്നത്, നെഞ്ച് വേദന വേറെയും. പ്രതീക്ഷകളൊക്കെ നഷ്ടപ്പെട്ട് തുടങ്ങി. ഒന്ന് നാട്ടിൽ എത്താൻ മുട്ടാത്ത വാതിലുകൾ ഇല്ല. ഇനി ആരുടെ കാലാണ് പിടിക്കേണ്ടത്?? താമസിച്ചിരുന്ന റൂം വാടക കൊടുക്കാനുള്ള ബുദ്ധിമുട്ടു കാരണം ഒഴിയേണ്ടി വന്നു. ഇപ്പൊ ഒരു സംഘടനയുടെ കാരുണ്യം കൊണ്ട് താമസവും ഭക്ഷണവും കിട്ടുന്നു. പക്ഷെ അതും എത്ര കാലം??^മഞ്ചേരി മംഗലശ്ശേരി സ്വദേശി മുഹമ്മദ് റഫ്ഹത്ത് കണ്ണീരിൽ മുങ്ങി ഫേസ്ബുക്കിൽ എഴുതിയ വാക്കുകളാണിത്. എഴുതിപ്പോയതാണ്. അത്രയധികം മാനസിക^ശാരീരിക പ്രയാസങ്ങളിലൂടെയാണ് ഇൗ ചെറുപ്പക്കാരൻ കടന്നുപോയിരുന്നത്. മണിക്കൂറുകൾക്കകം നൂറുകണക്കിനാളുകൾ ഷെയർ ചെയ്തു. ഒടുവിൽ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി വിഷയം ഏറ്റെടുക്കാമെന്നറിയിച്ചു, ടിക്കറ്റും ലഭ്യമാക്കി. തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇപ്പോളും ആളുകൾ അന്വേഷിച്ച് വിളി തുടരുകയാണ്. ടിക്ടോകിൽ തള്ളല്ല കേേട്ടാളീ എന്ന പേരിൽ അറിയപ്പെടുന്ന അബ്ദു റഹ്മാൻ, മുന്ദിർ പള്ളിമാലിൽ, ജൈഷിർ മാനു, അച്ചു അഷ്റഫ് കാസർകോട് എന്നിവർ താമസവും ഭക്ഷണവുമൊരുക്കിക്കൊടുത്തു.
ഫ്രീലാൻസ് ഫാഷൻ കോറിയോഗ്രഫറായ റഫ്ഹത്ത് കഴിഞ്ഞ വർഷം യു.എ.ഇയിൽ വന്നതാണ്. കോവിഡ് ലോക്ഡൗൺ മൂലം പൊതുപരിപാടികൾ മുടങ്ങിയതോടെ ജോലിയില്ലാതെയായി. അതിനിടെ ഹൃദയാഘാതവും സംഭവിച്ചു. മെഡിക്കൽ ഇൻഷുറൻസ് ഇല്ലെങ്കിലും സർക്കാർ ഹോസ്പിറ്റലിൽ യു.എ.ഇ സർക്കാറിെൻറ കരുതൽ മൂലം സൗജന്യ ചികിത്സ ലഭിച്ചു. ആഞ്ജിയോപ്ലാസ്റ്റും ചെയ്തു. ആശുപത്രിയിൽ നിന്ന് പോന്ന ശേഷം ജോലിയില്ലാത്തതിനാൽ വീട്ടിലിരിപ്പായിരുന്നു. പിന്നീട് നെഞ്ചുവേദനയുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ വന്നെങ്കിലും കോവിഡ് പകർച്ച മൂലം ആശുപത്രികളിൽ പോകാൻ പ്രയാസമായി. നാട്ടിലേക്ക് മടങ്ങാൻ അവസരം വരുന്നുവെന്നറിഞ്ഞ അതേ സമയം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതം രജിസ്റ്റർ ചെയ്ത് കാത്തിരുന്നെങ്കിലും അധികൃതരുടെ വിളിയേതും വന്നില്ല.
കാത്തിരിപ്പ് കൂടിയതോടെ ആരോഗ്യം കുറയുന്നുവെന്നു വന്നപ്പോഴാണ് രണ്ടും കൽപ്പിച്ച് തെൻറ വിവരങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റായി ഷെയർ ചെയ്യാൻ റഫ്ഹത്ത് തീരുമാനിച്ചത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി വിവരം കോൺസുലേറ്റ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. തുടർന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച് കോൺസുലേറ്റ് യാത്രക്ക് അനുമതി നൽകി. എയർഇന്ത്യയിൽ നിന്ന് വിളി വരുേമ്പാൾ ടിക്കറ്റിനുള്ള പൈസയുണ്ടാവില്ല എന്ന വിവരം നസീറിൽ നിന്നറിഞ്ഞ തിരുവനന്തപുരം സ്വദേശി ബെനീത ജീവ ടിക്കറ്റ് നൽകാൻ സന്നദ്ധത അറിയിച്ചു. 20ന് നാട്ടിലേക്ക് പറക്കാൻ തയ്യാറെടുത്ത് കാത്തു നിൽക്കുകയാണ് റഫ്ഹത്ത്.
തെൻറ അനുഭവത്തിെൻറ വെളിച്ചത്തിൽ റഫ്ഹത്തിന് കുടുങ്ങിക്കിടക്കുന്ന പ്രവാസികളോട് പറയുവാനുള്ളത് ഇതാണ്. പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടെങ്കിൽ എന്നും എപ്പോഴും സ്വയം കടിച്ചുപിടിച്ച് സഹിക്കാൻ നിൽക്കരുത്. അത് സഹജീവികളുമായി പങ്കുവെക്കണം. എല്ലാവരും സഹായിക്കുമെന്ന പ്രതീക്ഷയൊന്നും വേണ്ട. തെൻറ പ്രശ്നങ്ങൾ അറിഞ്ഞ് ഒരുപാട് പേർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ അവരിൽ പലരും പിന്നീട് വിളിക്കുകയോ വിളിച്ചാൽ എടുക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോൾ നമ്മളെക്കാൾ അർഹരായ ആളുകളെ സഹായിക്കാനുള്ള തിരക്കിലായിരിക്കും അവർ.
പ്രവാസഭൂമിയിൽ നൻമ വറ്റിപ്പോയിട്ടില്ലാത്ത നിരവധി മനുഷ്യരും പ്രസ്ഥാനങ്ങളുമുണ്ട്. അവർ സഹായിച്ചേക്കും. മുൻപ് ഒരു തവണ പോലും കണ്ടിട്ടില്ലാത്ത, ഇനി കാണാൻ സാധ്യതയില്ലാത്ത മനുഷ്യരാണ് തികച്ചും അപരിചിതരായ മനുഷ്യർക്ക് സഹായവുമായി മുന്നോട്ടുവരുന്നത്. സഹായം ലഭിക്കുന്നവർ പിന്നെയൊരവസരം ലഭിക്കുേമ്പാൾ മറ്റൊരു മനുഷ്യനെ സഹായിക്കാൻ ശ്രമിക്കും..അങ്ങിനെ സ്നേഹത്തിെൻറ ചങ്ങല മുറിയാതെ മുന്നോട്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
