റഫീഖ് മട്ടന്നൂരിന് ലീഡർഷിപ് അവാർഡ്
text_fieldsഎറണാകുളം ജില്ല ഇൻകാസ് കമ്മിറ്റി ഏർപ്പെടുത്തിയ
പ്രവർത്തന മികവിനുള്ള ലീഡർഷിപ് അവാർഡ് ദുബൈ സ്റ്റേറ്റ്
പ്രസിഡന്റ് റഫീഖ് മട്ടന്നൂർ എറണാകുളം ഡി.സി.സി പ്രസിഡന്റ്
മുഹമ്മദ് ഷിയാസിൽ നിന്നും ഏറ്റുവാങ്ങുന്നു
ദുബൈ: എറണാകുളം ജില്ല ഇൻകാസ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രവർത്തന മികവിനുള്ള ലീഡർഷിപ് അവാർഡ് ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിൽനിന്നും ഏറ്റുവാങ്ങി.
നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ദുബൈ ഇൻകാസിനെ ഏറ്റവും മാതൃകാപരമായി മുന്നോട്ടുനയിക്കുകയും ചെയ്തതിനാണ് അവാർഡ് നൽകി ആദരിച്ചത്. ചടങ്ങിൽ ജില്ല പ്രസിഡന്റ് അബ്ദുല്ല സയാനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. അബിൻ വർക്കി, കെ.പി.സി.സി മാധ്യമ വ്യക്താവ് ഡോ. ജീന്റോ ജോൺ, ഇൻകാസ് നാഷനൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. അനീഷ് വർഗീസ് സ്വാഗതവും ബേസിൽ ജോൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

