റഫി ഗീതങ്ങൾ പെയ്തിറങ്ങി ‘സൗ സാല് പെഹലെ’
text_fieldsമുഹമ്മദ് റഫി അനുസ്മരണ പരിപാടിയിൽ യുവ ഗായകൻ
സൗരവ് കിഷന്റെ നേതൃത്വത്തിൽ നടത്തിയ സംഗീതസന്ധ്യ
ദുബൈ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘സൗ സാല് പെഹലെ’ എന്ന പേരിൽ സംഗീതസന്ധ്യ സംഘടിപ്പിച്ചു. ടീം ഇവൻഡേയ്ഡ്സ് 18ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സയാസി ഫോക്ലോർ തിയറ്ററിൽ സംഗീത സന്ധ്യ അരങ്ങേറിയത്.
യുവഗായകരായ ഡോ. സൗരവ് കിഷൻ, കല്യാണി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യ ആസ്വാദകർക്ക് നവ്യാനുഭവം പകരുന്നതായിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ കെ.കെ. നിഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ചിത്ര അരുൺ മുഖ്യാതിഥിയായിരുന്നു. ഇവൻഡേയ്ഡ്സ് ഡയറക്ടർ യാസിർ ഹമീദ് പരിപാടി നിയന്ത്രിച്ചു. സിറാജ്, സനന്ദ്, ബിനിൽ, സത്യജിത്, സനൽ, നിതിൻ ജോയ് തുടങ്ങിയവർ ഓർക്കസ്ട്രക്ക് നേതൃത്വം നൽകി.
ജമീൽ ലത്തീഫ്, മലയിൽ മുഹമ്മദ് അലി, പോൾ ടി ജോസഫ്, മൊയ്ദു കുറ്റ്യാടി, സിറാജുദ്ദീൻ മുസ്തഫ, ഡോ. ബാബു റഫീഖ്, അഡ്വ. ഹാഷിക്, ഹൈദ്രോസ് തങ്ങൾ, പുന്നക്കൻ മുഹമ്മദ് അലി, അജിത് ഇബ്രാഹിം, അഡ്വ. ബക്കർ അലി, ഹാരിസ് കോസ്മോസ്, ഷീല പോൾ, റാബിയ ഹുസൈൻ, ഷീതള ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു.
അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ബഷീർ തിക്കോടി നന്ദിയും പറഞ്ഞു. ഷിറോജ് ഇയ്യക്കാട്, ജലീൽ മഷൂർ, റഷീദ് കിഴക്കയിൽ, ജുനീഷ്, ഫൈസൽ നാലുകുടി, അഷ്റഫ്, ഷാജഹാൻ, ഷഹൽ, അശോകൻ, മുഹാദ്, മുജീബ്, ബഷീർ, മൊയ്ദു, ഹാരിസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

