റേഡിയോ അവതാരക ലാവണ്യ നിര്യാതയായി
text_fieldsദുബൈ: മാധ്യമപ്രവർത്തകയും യു.എ.ഇയിലെ റേഡിയോ കേരളത്തിലെ അവതാരകയുമായ ലാവണ്യ (രമ്യാ സോമസുന്ദരം-41) നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 15 വർഷത്തിലധികമായി മാധ്യമരംഗത്ത് സജീവമായിരുന്നു. ക്ലബ് എഫ്.എം, റെഡ് എഫ്.എം, യു എഫ്.എം, റേഡിയോ രസം തുടങ്ങിയ റേഡിയോ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റേഡിയോ കേരളത്തിലെ വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി.ആർ.കെ ഓൺ ഡിമാൻഡ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ ശ്രദ്ധേയയാക്കിയത്
കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വർമയാണ് (അജിത് പ്രസാദ്) ഭർത്താവ്. പിതാവ്: പരേതനായ സോമസുന്ദരം. മാതാവ്: ശശികല. മക്കൾ: വസുന്ധര, വിഹായസ്. ആർ.ജെ ലാവണ്യയുടെ വേർപാടിൽ റേഡിയോ കേരളം ടീമംഗങ്ങൾ ദുഃഖം രേഖപ്പെടുത്തി. തിരുവനന്തപുരം തമലം മരിയൻ അപ്പാർട്ട്മെന്റിലെ പൊതുദർശനത്തിനു ശേഷം സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

