Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറഡാറിനെ പറ്റിക്കാൻ...

റഡാറിനെ പറ്റിക്കാൻ നിങ്ങൾക്കാവില്ല മക്കളെ

text_fields
bookmark_border
റഡാറിനെ പറ്റിക്കാൻ നിങ്ങൾക്കാവില്ല മക്കളെ
cancel

എമി​േററ്റി​െല റോഡുകളുടെ വിവിധ ഭാഗങ്ങളിൽ സ്​ഥാപിച്ച റഡാറുകളുടെ കണ്ണുവെട്ടിക്കാമെന്ന്​ യാത്രക്കാർ കരുതാതിരിക്കുന്നതാണ്​ നല്ലതെന്ന്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കുന്നു. അമിത വേഗം മാത്രമല്ല, വ്യാജ നമ്പർ പ്ലേറ്റുമായി പായുന്ന വാഹനങ്ങൾ​, സീറ്റ്​ ബെൽറ്റ്​ ധരിക്കാത്തവർ, അനധികൃതമായി റോഡിൽ പ്രവേശിക്കുന്ന ട്രക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം യഥാ സമയം കണ്ടെത്തി ക​ൺട്രോൾ റൂമിൽ വിവരമെത്തിക്കും. നമ്പർ പ്ലേറ്റുകൾ സ്​കാൻ ചെയ്​ത്​ വാഹനത്തെയും ഉടമയെയും സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിക്കുമെന്നതിനാൽ ഒരു വാഹനത്തി​​െൻറ നമ്പർ പ്ലേറ്റ്​ തിരുകി മറ്റൊന്ന്​ ഒാടിക്കാൻ ശ്രമിക്കുന്നത്​ ഒട്ടും താമസമില്ലാതെ കണ്ടെത്തും.

ഹോണടിച്ച്​ ശല്യം ചെയ്​താൽ ഫൈനടിക്കും
യു.എ.ഇയിലെ മറ്റ്​ എമി​േററ്റുകളെ അപേക്ഷിച്ച്​ ഷാർജയിലെ വാഹനയാത്രികർക്ക്​ ഹോണടി ശീലം അൽപം കൂടുതലാണ്​ എന്ന്​ തോന്നിയിട്ടുണ്ടോ ? അതിരുവിടുകയും മറ്റു വാഹനങ്ങൾക്ക്​ ശല്യമാവുകയും ചെയ്​താൽ പിഴ ഇൗടാക്കാൻ വകുപ്പുണ്ട്​. റോഡിൽ വെച്ച്​ ഹോണടിച്ച്​ ശല്യം ചെയ്യുന്നവരെക്കുറിച്ച്​ വിവരം നൽകിയാൽ പൊലീസ്​ ഇക്കാര്യം ഗൗരവമായെടുക്കും. 901 എന്ന നമ്പറിലാണ്​ ഇതു സംബന്ധിച്ച്​ വിവരം നൽകേണ്ടത്​. 

പിടിച്ചെടുത്ത വാഹനം വീട്ടുവളപ്പിൽ സൂക്ഷിക്കാം, ചെലവും കുറവ്​
റെഡ്​ സിഗ്​നൽ മുറിച്ചുകടന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ മരുഭൂമിയിലെ ഡമ്പിങ്​ യാർഡിൽ കൊണ്ടിടുന്നതിനു പകരം വീട്ടുവളപ്പിൽ തന്നെ ജി.പി.എസ്​ ട്രാക്കർ ഘടിപ്പിച്ച്​ പൂട്ടിവെക്കുന്ന ഷാർജയിലെ രീതിക്ക്​ സ്വീകാര്യത ഏറി വരുന്നതായി പൊലീസ്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കുന്നു.155 വാഹനങ്ങളാണ്​ ഇൗ മാസം ഇത്തരത്തിൽ ‘വീട്ടുതടങ്കലിൽ’ സൂക്ഷിച്ചിരിക്കുന്നത്​്.  കാലാവധി കഴിയു​േമ്പാൾ പൊടികയറി വൃത്തിഹീനമാകുന്ന സാഹചര്യം ഇല്ലാതാക്കുമെന്നു മാത്രമല്ല വാഹനം വൃത്തിയാക്കുന്നതിനും മറ്റ്​ ആവശ്യങ്ങൾക്കുമായി വാഹനം അൽപ സ്വൽപ്പം നീക്കുന്നതിന്​ തടസവുമില്ല. എന്നാൽ വാഹനം പുറത്തിറക്കാൻ ശ്രമിച്ചാൽ വിവരം കൺട്രോൾ റൂമിലെത്തും. പിടിച്ചുവെക്കൽ സ്​ഥലത്തിന്​ നൽകുന്ന ഫീസ്​ നൽകേണ്ടതില്ല എന്നതാണ്​ മറ്റൊരു ഗുണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsradarmalayalam news
News Summary - radar-uae-gulf news
Next Story