അബൂദബിയില്‍ താല്‍ക്കാലിക റഡാര്‍ കാമറകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍
text_fieldsഅബൂദബി: അബൂദബിയുടെ വിവിധ ഭാഗങ്ങളില്‍ താല്‍ക്കാലിക റഡാര്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളെക്കുറിച്ച വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അബൂദബി പൊലീസ് അറിയിച്ചു. ഡിസംബര്‍ 11, 12, 13 ദിവസങ്ങളില്‍ അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവടങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്ന വിവിധ സ്ഥലങ്ങളാണ് പോലീസ് പൊതു ജനങ്ങളെ അറിയിച്ചത്.
ഡിസംബര്‍ 11 ഞായാറാഴ്ച അബൂദബിയില്‍ രാവിലെ സായിദ് മിലിട്ടറി സിറ്റി, എയര്‍ പോര്‍ട്ട് റോഡ്, ശൈഖ് മഖ്തൂം ബിന്‍ റാശിദ് റോഡില്‍ സൈഹ് സദീര പ്രദേശങ്ങളിലും വൈകിട്ട് അബൂദബി അല്‍ഐന്‍ റോഡില്‍ മഹ് വി ഭാഗത്തും, സുവൈഹാന്‍ റോഡ്, സ അ ദിയാത് റോഡ് എന്നിവടങ്ങളിലും രാത്രി മുസഫ റോഡ്, മഫ്റഖ് ശവാമിഖ് റോഡ്, ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡില്‍ അല്‍ സമീഹ് ഭാഗത്തുമാണ് കാമാറയുണ്ടാവുക.
അല്‍ ഐനില്‍ രാവിലെ അറേബ്യന്‍ ഗള്‍ഫ് റോഡ്, വൈകീട്ട് അസ്സാദ് – സുവൈഹാന്‍ ഭാഗം, രാത്രി അല്‍ ജാഹിലി ഭാഗത്തുമായിരിക്കും കാമറ.
പശ്ചിമ ഭാഗത്ത് രാവിലെ സില, രുവൈസ് ബൈപാസ് എന്നിവിടങ്ങളും വൈകീട്ട് സിലയിലെ അല്‍ ജമാനിയാത് ഭാഗത്തും കാമറ അമിതവേഗം നിരീക്ഷിക്കും.
12 തിങ്കളാഴ്ച അബൂദബിയില്‍ രാവിലെ വിമാനത്താളവ റോഡ്, ഹമീം റോഡ്, ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡില്‍ സൈഹ് സദീര, വൈകീട്ട് അബൂദബി അല്‍ ഐന്‍ റോഡില്‍ സാസ് അന്നഖീല്‍, ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡില്‍ ഉമ്മുന്നാര്‍, ശഹാമ, തരീഫ് റോഡില്‍ അല്‍ ഐനില്‍ രാവിലെ സുല്‍ത്താന്‍ ബിന്‍ സായിദ്, അല്‍ മനാസീര്‍ മേഖല, വൈകീട്ട് തവാം, രാത്രി ബിദ ബിന്‍ത് സു ഊദ് പശ്ചിമ ഭാഗത്ത് രാവിലെ സില, മര്‍ഫക്ക് ശേഷം രുവൈസ് സ്റേഷന്‍ വൈകീട്ട് സില,രുവൈസ് ബൈപാസ് , ഗയാതി പാലം എന്നിവടങ്ങളില്‍ കാമറയുണ്ടാകും.
ചൊവ്വാഴ്ച അബൂദാബിയില്‍ രാവിലെ മഫ് റഖ്, ശവാമിഖ് റോഡ്, അബൂദബി അല്‍ ഐന്‍ റോഡില്‍ മഹ്വി , സഅദിയ്യാത്ത് റോഡ് എന്നിവിടങ്ങളിലും, വൈകുന്നേരം ഹമീം റോഡ്, ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡില്‍ ഉമ്മുന്നാര്‍ ശഹാമാ ഭാഗങ്ങളിലും, സുവൈഹാന്‍ റോഡിലും, രാത്രികാലങ്ങളില്‍ അബൂദബി അല്‍ ഐന്‍ റോഡില്‍ സാസ് അന്നഖീല്‍ ഭാഗത്തും, തരീഫ് റോഡിലും, ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡില്‍ സമീഹ് പ്രദേശത്തും താല്‍ക്കാലിക കാമറകളുണ്ടാകും.
അല്‍ ഐനില്‍ രാവിലെ ബനീയാസ് അല്‍ മസൂദി ഭാഗത്തും വൈകുന്നേരം അല്‍ ഐന്‍ സര്‍വകലാശാല, അല്‍ ഐന്‍ ദുബൈ റോഡിലും, രാത്രി അസ്ശുവൈബ് പ്രദേശത്തും കാമറ കാണും.
പശ്ചിമ പ്രദേശത്ത് രാവിലെ സില, റുവൈസ് ബൈപാസ്, ജബല്‍ അല്‍ ദന്ന പാലം എന്നിവടങ്ങളിലും വൈകുന്നേരം സിലയില്‍ അല്‍ മുഗീറ കൊട്ടാരത്തിന് മുന്‍വശത്തുമായിരിക്കും കാമാറയുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
