വിജയ വഴിയില്‍ റാക് പ്രോപ്പര്‍ട്ടീസ്
text_fieldsഎം.ബി അനീസുദ്ധീൻ
ഈ വര്‍ഷം ആദ്യ പകുതിയില്‍ 2.57കോടി ദിര്‍ഹം വരുമാന നേട്ടവുമായി റാക് പ്രോപ്പര്‍ട്ടീസ്. ഈ വര്‍ഷം തുടക്കത്തിൽ 602കോടി ദിര്‍ഹം ആസ്തിയായിരുന്നത് രണ്ടാം പാദത്തില്‍ 623കോടി ദിര്‍ഹമായി വർധിച്ചു. യു.എ.ഇയുടെ എണ്ണയിതര വരുമാന സ്രോതസുകളുടെ പട്ടികയില്‍ മുന്‍ നിരയിലുള്ള റാക് പ്രോപ്പര്‍ട്ടീസ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ ഖാസിമിയുടെ നിര്‍ദ്ദേശാനുസമരണം 2005ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും കൃത്യമായ രീതിയില്‍ നടപ്പാക്കുകയും ചെയ്യുന്നതാണ് റാക് പ്രോപ്പര്‍ട്ടീസിനെ വിജയ വഴിയില്‍ നയിക്കുന്നത്. വിദേശ നിക്ഷേപകരുടെ വിശ്വസ്ത പങ്കാളിയായാണ് റാക് പ്രോപ്പര്‍ട്ടീസിനെ വാണിജ്യ രംഗത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. റിസോര്‍ട്ടുകള്‍, ആഢംബര ഹോട്ടലുകള്‍, മാളുകള്‍ ഉള്‍പ്പെടെ റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ മേഖലയില്‍ ഒട്ടേറെ പദ്ധതികളാണ് റാക് പ്രോപ്പര്‍ട്ടീസിന്‍റേതായുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം റാക് പ്രോപ്പര്‍ട്ടീസിന് ഗുണകരമാണ്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റാക് പ്രോപ്പര്‍ട്ടീസില്‍ നിക്ഷേപിക്കുന്നതിലൂടെ നേട്ടം കൈവരിക്കാനാകുമെന്നത് സംരംഭകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം നേട്ടം കൈവരിക്കുന്ന മേഖലകളില്‍ റിയല്‍ എസ്റ്റേറ്റ്- ടൂറിസം മേഖലകളാണ് പ്രഥമസ്ഥാനത്തുള്ളത്. വിനോദ ഭൂപടത്തില്‍ റാസല്‍ഖൈമക്ക് പ്രാധാന്യമേറിയത് റാക് പ്രോപ്പര്‍ട്ടീസിന് നേട്ടമാണ്. ഈ വര്‍ഷാവസാനത്തോടെ 136.1 മില്യന്‍ ഡോളറാണ് റാക് പ്രോപ്പര്‍ട്ടീസ് വില്‍പ്പന ലക്ഷ്യമിടുന്നത്. നിരവധി റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. 10 ബില്യണ്‍ ദിര്‍ഹം ചെലവില്‍ വരുന്ന സംയോജിത റിസോര്‍ട്ട് പ്രോജക്ടാണ് പുതിയ പദ്ധതികളില്‍ പ്രധാനം. ഗോള്‍ഡന്‍ വിസ തുടങ്ങി യു.എ.ഇ സര്‍ക്കാറിന്‍റെ പുതിയ പരിഷ്ക്കരണ നടപടികള്‍ റാക് പ്രോപ്പര്‍ട്ടീസിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

