പ്രചാരണവുമായി റാക് പൊലീസ്
text_fields‘തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും’ സംബന്ധിച്ച് റാസല്‍ഖൈമയില്‍ കമ്യൂണിറ്റി പൊലീസിെൻറ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണം
റാസല്‍ഖൈമ: തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഓര്‍മിപ്പിച്ച് റാസല്‍ഖൈമയില്‍ കമ്യൂണിറ്റി പൊലീസ് പ്രചാരണം. ജോലി സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് രാജ്യം നിഷ്കര്‍ഷിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആത്മാര്‍ഥമായ സേവനം തൊഴിലാളികളും കാഴ്ചവെക്കണം.
തൊഴില്‍സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് തൊഴിലുടമയുടെ കടമയാണ്. ഇതില്‍ വീഴ്ചവരുത്തുന്നത് ദുരന്തങ്ങള്‍ക്കിടവരുത്തും. ഇതുമായി ബന്ധപ്പെട്ട വകുപ്പുതല മാനദണ്ഡങ്ങളില്‍ ജാഗ്ര പുലര്‍ത്താന്‍ സ്ഥാപനങ്ങളും ഉടമകളും തയാറാകണം. ബോധവത്കരണ പരിപാടികള്‍ വരുംദിവസങ്ങളിലും റാസല്‍ഖൈമയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

