സുവര്‍ണ ജൂബിലി ആഘോഷിച്ച് റാക് പൊലീസ്
text_fieldsസുവര്‍ണ ജൂബിലിയോടനുബന്ധിച്ച് റാസല്‍ഖൈമ അല്‍ ഖ്വാസിമി കോര്‍ണീഷില്‍ നടന്ന റാക് പൊലീസിെൻറ ആഘോഷ പരിപാടിയില്‍നിന്ന്
റാസല്‍ഖൈമ: പ്രൗഢ പരിപാടികള്‍ ഒരുക്കി റാക് പൊലീസ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിവിധ പരിപാടികളോടൊപ്പം നടന്ന ബാൻറ് മേളം റാക് അല്‍ ഖ്വാസിമി കോര്‍ണീഷില്‍ നടന്ന ചടങ്ങിന് കൊഴുപ്പേകി. വരും ദിവസങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ എല്ലാ ജനവിഭാഗങ്ങളും പങ്കാളികളാകണമെന്ന് റാക് പൊലീസ് ആക്ടിങ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്്ദുല്ല ഖമീസ് അല്‍ ഹദീദി ആഹ്വാനം ചെയ്തു.
കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വലുതാണ്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചാണ് രാജ്യം യാത്ര തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ വിനോദകേന്ദ്രങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ ഒരുക്കി യു.എ.ഇ ആഭ്യന്തര മന്ത്രാലയം സുവര്‍ണ ജൂബിലി പ്രൗഢമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.