ഹോൾഡിങ് കമ്പനികള്‍ക്ക് പിന്തുണയുമായി റാക് ഐ.സി.സി
text_fieldsരജിസ്ട്രേഷന് ലളിത നടപടിക്രമങ്ങളിലൂടെ സാധ്യമാക്കും
റാസല്‍ഖൈമ: ഹോൾഡിങ് കമ്പനികള്‍ക്കും അവയുടെ പ്രാദേശിക വിപുലീകരണത്തിനും പിന്തുണയുമായി റാസല്‍ഖൈമ ഇന്റര്‍നാഷനല്‍ കോര്‍പറേറ്റ് സെന്റര്‍ (റാക് ഐ.സി.സി).
സംരംഭകര്‍ക്ക് ആഗോളതലത്തില്‍ റഗുലേറ്ററി സങ്കീര്‍ണതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബിസിനസ് വിപുലീകരണം എളുപ്പമാക്കുന്നതും ആസ്തികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള പരിഹാരങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് റാക് ഐ.സി.സി സി.ഇ.ഒ സാന്‍ഡ്ര ലുവ് പറഞ്ഞു.
ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍, കുടുംബങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ക്കായി ഹോൾഡിങ് കമ്പനികളുടെ രജിസ്ട്രേഷന് ആഗോള മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതനടപടിക്രമങ്ങളിലൂടെ ഐ.സി.സി സാധ്യമാക്കും. ഇതിലൂടെ നിക്ഷേപം, ഓഹരി ഘടനകള്‍, പ്രാദേശിക വിപുലീകരണം എന്നിവയുടെ കൈകാര്യകര്‍തൃത്വം കാര്യക്ഷമമാകും.
യു.എ.ഇയിലും മേഖലാതലത്തിലും സംരംഭങ്ങളുടെ വളര്‍ച്ചക്കാവശ്യമായതെല്ലാം ഐ.സി.സി നല്‍കും.
തുടര്‍ച്ചയായി മാറുന്ന ആഗോള ബിസിനസ് സാഹചര്യത്തില്‍ യു.എ.ഇയുടെ സാമ്പത്തികവും നിയമപരവുമായ ഘടനകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഐ.സി.സി ഉറപ്പുവരുത്തുകയും ചെയ്യും.
ആസ്തികള്‍ ഏകോപിപ്പിക്കുകയോ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയോ ചെയ്യുന്ന ബിസിനസുകള്‍ക്ക് സ്ഥിരതയുള്ള അടിത്തറ നല്‍കുന്നതിനും റാക് ഐ.സി.സി തയാറാകും. കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ സമ്പത്ത് കാര്യക്ഷമമായി കൈകാര്യം ചെയ്യാനും തലമുറകളിലൂടെയുള്ള പൈതൃക സംരക്ഷണത്തിനും റാക് ഇന്റര്‍നാഷനല്‍ കോര്‍പറേറ്റ് സെന്ററിന്റെ നിയമപരമായ പരിധിയിൽ ശക്തമായ പിന്തുണ നല്‍കുന്നതായി സാന്‍ഡ്ര ലുവ് വ്യക്തമാക്കി.
യു.എ.ഇയില്‍ റാസല്‍ഖൈമ ആസ്ഥാനമായുള്ള ഒരു കോര്‍പ്പറേറ്റ് രജിസ്ട്രിയാണ് റാക് ഇന്റര്‍നാഷനല്‍ കോര്‍പ്പറേറ്റ് സെന്റര്‍.
നിലവില്‍ ആയിരക്കണക്കിന് സംരംഭകർ ഐ.സി.സിയുടെ ഗുണഭോക്താക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

