റാക് ഫിറ്റ്നസ് ചലഞ്ച്: ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
text_fieldsറാക് ഫിറ്റ്നസ് ചലഞ്ച് വിജയികള്‍ക്ക് റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ഖാസി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു
റാസല്‍ഖൈമ: റാക് ഫിറ്റ്നസ് ചലഞ്ച് രണ്ടാം പതിപ്പിന് ആവേശകരമായ പരിസമാപ്തി. റാസല്‍ഖൈമ സ്വദേശിയായ അഹമ്മദ് മുഹമ്മദ് അല്‍ തനൈജി 19 കിലോ ഗ്രാം ശരീര ഭാരം കുറച്ച് ഒന്നാമതത്തെി 50,000 ദിര്‍ഹം കാഷ് പ്രൈസ് സ്വന്തമാക്കി. റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് ആരോഗ്യ സംരംഭമായ റാക് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിച്ചത്.
അബ്ദുല്ല മുഹമ്മദ് അലി അല്‍ ഷെഹി, ഹംദാന്‍ അല്‍ ശമാലി എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി 49,000, 48.000 ദിര്‍ഹം കാഷ് പ്രൈസ് സ്വന്തമാക്കി. തുടര്‍ന്ന് ഓരോ സ്ഥാനത്തിനും ആയിരം ദിര്‍ഹം വീതം കുറഞ്ഞ് 20ാം സ്ഥാനക്കാരന് 31,000 ദിര്‍ഹം കാഷ് പ്രൈസ് ലഭിച്ചു. ആദ്യ വര്‍ഷത്തേതിലും കൂടുതല്‍ ആളുകള്‍ ഇക്കുറി ചലഞ്ചില്‍ പങ്കെടുത്തതായി സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ അല്‍ഖൈസ് അല്‍ സാബി പറഞ്ഞു.
ചലഞ്ചില്‍ ആദ്യ 20 വിജയികളില്‍ ഉള്‍പ്പെടാത്തവര്‍ക്കും സംഘാടകര്‍ കാഷ് പ്രൈസ് നല്‍കി. ചലഞ്ചില്‍ പങ്കാളികളായി ഓരോ കിലോഗ്രാം ശരീരഭാരം കുറച്ചവര്‍ക്ക് 1000 ദിര്‍ഹം സമ്മാനമായി നല്‍കുന്നതിനുള്ള തീരുമാനം റാക് കിരീടാവകാശിയാണ് പ്രഖ്യാപിച്ചത്. ആരോഗ്യപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അവര്‍ കാഴ്ചവെച്ച ആത്മാർഥതക്കും പരിശ്രമത്തിനുമുള്ള ആദരസൂചകമായാണ് പ്രഖ്യാപനം.
റാക് ഫിറ്റ്നസ് ചലഞ്ച് കേവലം, വിജയികളെ കണ്ടെത്താനുുള്ള മത്സരമല്ലെന്നും ആരോഗ്യകരമായ ജീവിത ശൈലിയും ശാരീരിക ക്ഷമതയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണെന്നും റാക് കിരീടാവകാശി വ്യക്തമാക്കി. ചലഞ്ച് ഏറ്റെടുത്ത് സ്വന്തം ആരോഗ്യവും ഫിറ്റ്നസും മെച്ചപ്പെടുത്തിയ ഓരോരുത്തരും യഥാര്‍ഥ വിജയികളാണെന്നും അവര്‍ അംഗീകാരം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

