Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

അ​മി​ത​വേ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി റാ​ക് പൊ​ലീ​സ്

text_fields
bookmark_border
അ​മി​ത​വേ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി റാ​ക് പൊ​ലീ​സ്
cancel

റാ​സ​ല്‍ഖൈ​മ: അ​മി​ത​വേ​ഗ​ത്തി​ന്റെ പ​രി​ണ​തി കു​ടും​ബ​ങ്ങ​ള്‍ക്കും സ​മൂ​ഹ​ത്തി​നും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന​താ​ണെ​ന്ന് റാ​ക് പൊ​ലീ​സ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​ത് സ്വ​ന്ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ക​ര​മാ​യ തു​ട​ര്‍ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ൽ വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​ര്‍ നേ​രി​ടേ​ണ്ട ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഓ​ര്‍മി​പ്പി​ച്ചാ​ണ് റാ​ക് പൊ​ലീ​സി​ന്‍റെ ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് 300 മു​ത​ല്‍ 3000 ദി​ര്‍ഹം വ​രെ വ്യ​ത്യ​സ്ത പി​ഴ​ക​ളും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും ഉ​ള്‍പ്പെ​ടെ​യു​ള്ള​താ​ണ് ശി​ക്ഷ. കു​റ​ഞ്ഞ വേ​ഗം നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ധി​ക്കു താ​ഴെ വാ​ഹ​നം ഓ​ടി​ച്ചാ​ലും പി​ഴ​യു​ണ്ട്.

വേ​ഗം 20 കി.​മീ​റ്റ​ര്‍ വ​രെ കൂ​ടു​ന്ന​തി​ന് 300 ദി​ര്‍ഹം, 30 കി. ​മീ​റ്റ​റി​ല്‍ കൂ​ടി​യാ​ൽ 600, 40 കി.​മീ​റ്റ​റി​ല്‍ കൂ​ടി​യാ​ൽ 700, 50 കി.​മീ​റ്റ​ര്‍ വ​രെ 1,000, 60 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ന്ന​തി​ന് 1,500 ദി​ര്‍ഹം പി​ഴ​യും ആ​റ് ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളും 15 ദി​വ​സം വാ​ഹ​നം ക​ണ്ടു​കെ​ട്ട​ലും, 60 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ന്ന​വ​ര്‍ക്ക് 2,000 ദി​ര്‍ഹം പി​ഴ​യും 12 ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളും 30 ദി​വ​സ​ത്തെ ക​ണ്ടു​കെ​ട്ട​ലും, 80 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ക​യാ​ണെ​ങ്കി​ല്‍ 3,000 ദി​ര്‍ഹം പി​ഴ​യും 23 ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളും 60 ദി​വ​സ​ത്തെ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും, വേ​ഗ​പ​രി​ധി​യി​ല്‍ കു​റ​ഞ്ഞ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ക്ക് 400 ദി​ര്‍ഹം പി​ഴ​യു​മാ​ണ് ശി​ക്ഷ​യെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK police
News Summary - Rac police to raise awareness against speeding
Next Story