ഖുർആൻ പാരായണ മത്സരവിജയികൾക്ക് സ്വീകരണം
text_fieldsഷാർജ: തടവുകാലത്തിനുശേഷവും വിശാലമായ ജീവിതമുണ്ടെന്നും ഇന്നലകളുടെ തെറ്റുകൾ നാളെകളിൽ ആവർത്തിക്കപ്പെടില്ലെന്നും മനസ്സിലുറപ്പിച്ചായിരുന്നു റാസൽഖൈമയിൽ നടന്ന ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാൻ ഷാർജയിലെ ജയിലിൽനിന്ന് അവരെത്തിയത്. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി തടവുകാരുടെ ജീവിതത്തെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ 51 പുരുഷന്മാരും ആറു വനിതകളും പങ്കെടുത്തു.
വിജയികൾക്ക് വൻ വരവേൽപാണ് ഷാർജ ജയിൽ അധികൃതർ ഒരുക്കിയത്.
ഷാർജ ജയിൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അബ്ദുല്ല ഇബ്രാഹിം, റാക് ഖുർആൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസകാര്യ വിഭാഗം മേധാവി തയ്മൂർ അൽ ഷിഹി, പുനരധിവാസ വകുപ്പ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ അബ്ദുല്ല ഖൽഫാൻ അൽ ഗസൽ, സ്ഥാപനത്തിലെ നിരവധി ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, വ്യക്തികൾ, പൊലീസുകാർ എന്നിവർ പങ്കെടുത്തു. ഖുർആനിലെ വാക്യങ്ങൾ പാരായണം ചെയ്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് റാക് ഖുർആൻ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡോക്യുമെൻററി പ്രദർശനം നടന്നു. വിദ്യാഭ്യാസ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും തടവുകാർക്ക് നൽകിയ പിന്തുണക്ക് കേണൽ അബ്ദുല്ല ഇബ്രാഹിം നന്ദി അറിയിക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
