ആദ്യത്തെ ലാറ്റിൻ ഖുർആനും അറബി ബൈബിളും; ഇത് സമന്വയത്തിെൻറ മേള
text_fieldsഷാർജ: ഭാഷകളെ മതത്തിെൻറയും വിഭാഗങ്ങളുടെയും വേലിക്കെട്ടുകൾക്കുള്ളിൽ പൂട്ടിയിടു ന്ന കാലത്ത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലേക്കുള്ള സന്ദർശനം അറിവുതേടിയുള് ള തീർഥാടനം തന്നെയാണ്. വിവിധ ഭാഷകളിലെ പുസ്തകങ്ങൾ കണ്ടും ചോദിച്ചും അറിയുന്ന കുഞ്ഞുങ്ങൾ മുതൽ ഉൗന്നുവടിയുടെയും വീൽചെയറിെൻറയും സഹായത്താൽപോലും ഇൗ അക്ഷരപുണ്യം തേടി എത്തുന്നവരെ തീർഥാടകർ എന്നല്ലാതെ എന്തു പേരിട്ടാണ് വിളിക്കാനാവുക.
വിജ്ഞാന കുതുകികളെ ഏറെ സന്തോഷിപ്പിക്കുന്ന ഒട്ടനവധി അമൂല്യശേഖരങ്ങളും ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. അറബി ബൈബിളിെൻറ അപൂർവമായ ആദ്യ പതിപ്പും ഖുർആെൻറ ആദ്യ ലാറ്റിൻ പതിപ്പുമാണ് മേളയിലെ ആൻറിക്വേറിയറ്റ് ഇൻലിബ്രിസ് പവിലിയനിൽ പ്രദർശിപ്പിക്കുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ടോളിഡോയിൽ പിയറി ഡി ക്ലൂണിയും ബെർണാഡ് ഡി ക്ലെയർ വോക്സും കണ്ടെടുത്ത അറബി കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കിയാണ് ഖുർആൻ ലാറ്റിൻ പതിപ്പ് നിർമിച്ചതെന്ന് ആൻറിക്വേറിയറ്റ് ഇൻലിബ്രിസിലെ ഹ്യൂഗോ വെറ്റ്സ്ചെറക് പറഞ്ഞു. 1143 ൽ വിവർത്തനം പൂർത്തിയാക്കിയ കെറ്റണിലെ ഇംഗ്ലീഷുകാരൻ ഡി ക്ലൂണി ഇത് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിരുന്നു. 400 വർഷം പഴക്കമുള്ള ഖുർആൻ പരിഭാഷയുടെ ഒരു പകർപ്പ് മാർട്ടിൻ ലൂഥർ സ്വന്തമാക്കിയതായും തിയോഡോർ ബിബ്ലിയാൻഡർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതായും വെറ്റ്സ്ചെരെക് ചൂണ്ടിക്കാട്ടി. ലാറ്റിൻ വിവർത്തനത്തിനുപുറമെ, താരതമ്യത്തിനായി ബിബ്ലിയാൻഡർ മറ്റു മൂന്ന് കൈയെഴുത്തുപ്രതികളും പരിശോധിച്ചു. ഖുർആനിലെ പാഠങ്ങൾ പാശ്ചാത്യ പണ്ഡിതന്മാർക്കിടയിൽ ലഭ്യമാക്കാനുള്ള ശ്രദ്ധേയമായ ശ്രമമായിരുന്നു ഇതെങ്കിലും ഇസ്ലാമിക സംസ്കാരത്തോടുള്ള താൽപര്യത്തെത്തുടർന്ന് ഖുർആൻ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു യൂറോപ്യെൻറയും അറിവിെൻറ സ്രോതസ്സായി ഇത് മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
