Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിശുദ്ധിയുടെ പാർക്ക്

വിശുദ്ധിയുടെ പാർക്ക്

text_fields
bookmark_border
വിശുദ്ധിയുടെ പാർക്ക്
cancel

റമദാന്‍റെ വിശുദ്ധി ചോരാതെ വിനോദ സഞ്ചാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക്​ ഉചിതമായ ഇടമാണ്​ ദുബൈയിലെ ഖുർആനിക്​ പാർക്ക്​. കുടുംബ സമേതം ഒരുമിച്ച്​ കൂടാനും നോമ്പുതുറക്കാനും കാഴ്ചകൾ കാണാനും ഇസ്​ലാമിനെ കുറിച്ചറിയാനും ഖുർആൻ വചനങ്ങൾ കേൾക്കാനുമുള്ള വേദി കൂടിയാണിത്​. സദാസമയം ഖുർആൻ വചനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ മനസിന്​ ശാന്തിയേകാനും ആത്​മീയ ചിന്തകളിൽ മുഴുകാനും അവസരമൊരുക്കുന്ന ശാന്തസുന്ദരമായ സ്ഥലം. വൈകുന്നേരങ്ങളിൽ കുടുംബ സമേതം ഭക്ഷണവുമായെത്തി നോമ്പുതുറന്ന്​ മടങ്ങുന്നവരും കുറവല്ല.


ഖുർആന്‍റെ സന്ദേശം ലോകത്തിന്​ പകർന്ന്​ നൽകാൻ ആരംഭിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ്​ ഖുർആനിക്​ പാർക്ക്​. ഖവാനീജിലെ 60 ഹെക്ടറിൽ 2019 മാർച്ചിലാണ്​ പാർക്ക്​ തുറന്നത്​. എല്ലാ മതത്തിലുമുള്ളവർ എത്തുന്നു എന്നതാണ്​ പ്രത്യേകത. ഇതര മതസ്ഥർക്ക്​ ഇസ്​ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും കൂടുതൽ അറിയാൻ പാർക്ക്​ സഹായിക്കും. പ്രവാചക ചരിതം പറയുന്ന ഗുഹ, ​ഖുർആനിലെ ​സസ്യങ്ങൾ പരിചയപ്പെടുത്തുന്ന ഗ്ലാസ്​ ഹൗസ്​ തുടങ്ങിയവ ഇവിടെ കാണാം. മനുഷ്യരെ ദൈവാനുഗ്രഹങ്ങളെ കുറിച്ച്​ ഓർമിപ്പിക്കുന്ന വചനങ്ങൾ സദാസമയം ഇവിടെ മുഴങ്ങിക്കൊണ്ടിരിക്കും. ഖുർആനെ കുറിച്ച്​ ഗവേഷണം നടത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്​ ഖുർആനിക്​ പാർക്ക്​. പ്രവേശനം സൗജന്യമാണ്​. എന്നാൽ, പാർക്കിനുള്ളിലെ ഗ്ലാസ്​ ഹൗസിലും ​ഗുഹയിലും പ്രവേശിക്കണമെങ്കിൽ അഞ്ച്​ ദിർഹം വീതം നൽകണം. ആർ.ടി.എയുടെ നോൾകാർഡ്​ ഉപയോഗിച്ചും പണം അടക്കാം. രാത്രി ഒമ്പത്​ വരെയാണ്​ പ്രവർത്തനം. ആദ്യ വർഷം മാത്രം 10 ലക്ഷം പേർ ഇവിടെയെത്തി.



പ്രവാചക ചരിതം

പ്രവാചകൻമാരുടെ ജീവിതത്തിലെ അത്​ഭുത കൃത്യങ്ങളെ കുറിച്ച്​ വിവരിക്കുന്ന ഗുഹ ഇവിടെ കാണാം. ഏഴ്​ പ്രവാചകൻമാരുടെ ചരിത്രം പറയുന്ന ഗുഹയാണിത്​​. ഇരുൾ നിറഞ്ഞ ഗുഹയിൽ പ്രൊജക്ടർ ഉപയോഗിച്ചാണ്​ ചരിത്രം പറഞ്ഞുതരുന്നത്​. പ്രവാചകൻമാരുമായി ബന്ധപ്പെട്ട ഏഴ്​ വിസ്മയങ്ങൾ ഇവിടെ പരിചയപ്പെടാം. സുലൈമാൻ നബിയുടെ സന്ദേശവുമായി കുഴുകുത്തി പക്ഷി ബൽക്കീസ്​ രാജ്​ഞിക്കരികിലേക്ക്​ പറന്നതും മുഹമ്മദ്​ നബി ചന്ദ്രനെ രണ്ടായി പിളർത്തിയതുമെല്ലാം സ്ക്രീനിൽ ചരിത്രമായി തെളിയും. സംശയങ്ങളുണ്ടെങ്കിൽ പറഞ്ഞുതരാൻ ഗൈഡുകളുമുണ്ട്​.

ഖുർആനിൽ പരാമർശിച്ച തടാകം ഖുർആനിക്​ പാർക്കിൽ പ്രതീകാത്​മകമായി ഒരുക്കിയിട്ടുണ്ട്​. ഫിർഅൗന്‍റെ സൈന്യം വളഞ്ഞപ്പോൾ മൂസാ നബി കൈയിലുണ്ടായിരുന്ന വടികൊണ്ട്​ രണ്ടായി പിളർത്തിയ തടാകമാണ്​ പ്രതീകാത്​മകമായി സൃഷ്ടിച്ചിരിക്കുന്നത്​.


പ്രകൃതിയെ അടുത്തറിയാൻ ​

വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന 29 സസ്യങ്ങളാണ്​ ഗ്ലാസ്​ ഹൗസിൽ ഒരുക്കിയിരിക്കുന്നത്​. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കൂറ്റൻ ഗ്ലാസ്​ ഹൗസിൽ ഇവയെ നട്ടുനനച്ച്​ പരിപാലിക്കുകയാണ്​. ഹദീസിൽ പരാമർശിക്കുന്ന ചെടികളും പഴങ്ങളുമെല്ലാം ഇവിടെ കാണാം. ഒലീവ്, ചോളം, വെളുത്തുള്ളി, സവാള, ബാ൪ലി, ഗോതമ്പ്, ഇഞ്ചി, മത്തങ്ങ, തണ്ണിമത്തൻ, ഏത്തപ്പഴം, കക്കരി തുടങ്ങിയവയെല്ലാം ഇതിലുണ്ട്​. ഈ സസ്യങ്ങളെല്ലാം എന്തുകൊണ്ടാണ് ഖു൪ആനിൽ പരാമ൪ശിക്കപ്പെട്ടത് എന്ന് സന്ദ൪ശക൪ക്ക് മനസിലാക്കാവുന്ന രീതിയിലാണ്​ സജ്ജീകരണം. അതിനാൽ തന്നെ, റമദാനിൽ കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട കേന്ദ്രമാണ്​ ഖുർആനിക്​ പാർക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiQuranic Park
News Summary - Quranic Park in Dubai
Next Story