ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു
text_fieldsഹാദിയ സുധീർ, ഫൈഹ റൈഹാൻ, ഉമർ മുക്താർ, ഹന ഫാത്തിമ, മുഹമ്മദ് സാക്കി ,, മുഹമ്മദ് ഷാജഹാൻ, ,ഉമർ ഫാറൂഖ്
അൽ ഐൻ: റമദാനോടനുബന്ധിച്ച് പെരുമാതുറ കൂട്ടായ്മ അൽഐൻ യൂനിറ്റ് ഓൺലൈനായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി അമീൻ കിഴക്കതിൽ അധ്യക്ഷതവഹിച്ചു. പെരുമാതുറ വലിയപള്ളി ഇമാം ശിഹാബുദ്ദീൻ മൗലവി അസ്സിറാജി റമദാൻ സന്ദേശം നൽകി. എം.എം ഉമ്മർ, ഷറഫി, സുനിൽ സാലി, അൻസർ തൈക്കാവിൽ എന്നിവർ സംസാരിച്ചു. കറുവാമൂട് നാസർ, എം.യു. നിസാർ, ബൈജു ഹനീഫ, ഫാറൂഖ് ഷറഫുദ്ദീൻ, ഷെഫിയുള്ള, അബ്ദുൽ ഹയ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജൂനിയർ വിഭാഗം മത്സരത്തിൽ ഹാദിയ സുധീർ, ഫൈഹ റൈഹാൻ, ഉമർ മുക്താർ, ഹന ഫാത്തിമ എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ഉമർ ഫാറൂഖ്, മുഹമ്മദ് ഷാജഹാൻ, മുഹമ്മദ് സ്സാക്കി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
സലീൽ ആണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്. ആഷിക് മൗലവി, റിയാസ് മൗലവി, ജലീൽ മൗലവി തുടങ്ങിയവർ വിധികർത്താക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

