ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു
text_fieldsഹസൻ മുഹമ്മദ് ഹനീഫ്, ഹുസൈൻ മുഹമ്മദ് ഹനീഫ്, അദൽ സഫീർ, ഹിന അൽ സൈൻ, ഫൈസാൻ മുഹമ്മദ്, മുഹമ്മദ് അർഫദ്
ദുബൈ: റമദാനെ വരവേറ്റ് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മുസാബഖ 2025’ ഖുർആൻ പാരായണ മത്സരം മത്സര പങ്കാളിത്തം കൊണ്ടും പാരായണ ഭംഗിയാലും ശ്രദ്ധേയമായി. ഹാഫിള് സ്വാലിഹ് ഹുദവി, ഷബീർ ബാഖവി, മൊയ്തീൻ സുല്ലമി എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഹസൻ മുഹമ്മദ് ഹനീഫ്, ഹുസൈൻ മുഹമ്മദ് ഹനീഫ്, അദൽ സഫീർ എന്നീ വിദ്യാർഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ ഹിന അൽ സൈൻ, ഫൈസാൻ മുഹമ്മദ്, മുഹമ്മദ് അർഫദ് എന്നീ വിദ്യാർഥികളും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ദുബൈ സുന്നി സെന്റർ മദ്റസ പ്രിൻസിപ്പൽ ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. മുസാബഖ സബ്കമ്മിറ്റി ചെയർമാൻ നജീബ് തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, ഇസ്മായിൽ ഏറാമല, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, കെ.പി. മുഹമ്മദ്, ജലീൽ മഷ്ഹൂർ തങ്ങൾ, ഹംസ കാവിൽ, വലിയാണ്ടി അബ്ദുല്ല, ഇസ്മായിൽ ചെരുപ്പേരി, മൊയ്തു അരൂർ, ടി.എൻ അഷ്റഫ്, യു.പി സിദ്ദിഖ്, ഗഫൂർ പാലോളി, ഷംസു മാത്തോട്ടം, മജീദ് കുയ്യോടി, സുബൈർ അക്കിനാരി, ഷിഹാബ് കുന്ദമംഗലം, ഒ.കെ സലാം, എം. റിഷാദ്, കെ.സി സിദ്ദിഖ്, ഷമീർ മലയമ്മ, സലാം പാളയത്ത്, കാദർ കുട്ടി നടുവണ്ണൂർ, അസീസ് കുന്നത്ത്, ഇർഷാദ് വാകയാട്, കെ.കെ നജ്മൽ, അൻവർ സാദത്ത്, ഫൗസുദ്ദീൻ, നബീൽ നാരങ്ങോളി, അനീസ് മുബാറക്, റയീസ് കോട്ടക്കൽ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ, മുസാബക കോകോഒാഡിനേറ്റർ ഷരീജ് ചീക്കിലോട് എന്നിവർ സംസാരിച്ചു. മുസാബഖ സബ്കമ്മിറ്റി ജനറൽ കൺവീനർ വി.കെ.കെ റിയാസ് സ്വാഗതവും കോഓഡിനേറ്റർ ജസീൽ കായണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

