ഖുര്‍ആന്‍ പാരായണ മത്സരം; ബ്രോഷര്‍ പ്രകാശനം
text_fieldsഅബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം നാലാം സീസണിന്റെ ബ്രോഷര്‍ ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ്, ഐ.ഐ.സി പ്രസിഡന്റ് പി. ബാവഹാജിക്ക് നല്കി പ്രകാശനം ചെയ്യുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മാര്‍ച്ച് 14,15,16 തീയതികളില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം നാലാം സീസണിന്റെ ബ്രോഷര്‍ ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ്, ഐ.ഐ.സി പ്രസിഡന്റ് പി. ബാവ ഹാജിക്ക് നല്കി പ്രകാശനം ചെയ്തു.
ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുല്ല പറപ്പൂര്, സീനിയര്‍ വൈസ് പ്രസിഡന്റുമാരായ യു. അബ്ദുല്ല ഫാറൂഖി, വി.പി.കെ. അബ്ദുല്ലാഹ്, കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സെക്രട്ടറിമാരായ ഇസ്ഹാഖ് നദ്വി കോട്ടയം, സി.കെ ഹുസൈന്, സുനീര്‍ ബാബു, മൊയ്തീന് കുട്ടി കയ്യം എന്നിവര്‍ സംബന്ധിച്ചു. 10നും 18നും ഇടയിൽ പ്രായമുള്ള ആണ്‍കുട്ടികള്‍, 15 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാര് എന്നീ കാറ്റഗറികളിലാണ് മത്സരം.
മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 ഇന്ത്യന്‍ രൂപ കാഷ് പ്രൈസ് സമ്മാനിക്കും. മാര്‍ച്ച് 16ന് രാത്രി നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിശിഷ്ടാതിഥിയായി മതകാര്യ വിഭാഗം ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ് മി പങ്കെടുക്കും. യു.എ.ഇയിലെ പ്രമുഖ മത പണ്ഡിതരാണ് വിധികര്‍ത്താക്കള്‍. 350ല്‍പരം മത്സരാര്‍ഥികളാണ് മാറ്റുരക്കുക. ഫോണ്‍: 02 642 4488, 050 8138707, 055 824 3574.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

