ശൈഖ് റാശിദ് ബിൻ മുഹമ്മദ് ഖുർആൻ പാരായണ മത്സരത്തിന് ഇപ്പോൾ അപേക്ഷിക്കാം
text_fieldsദുബൈ: പാരായണ മാധുര്യം വിലയിരുത്തുന്ന ശൈഖ് റാശിദ് ബിൻ മുഹമ്മദ് ഖുർആൻ മത്സരത്തിെൻറ 12ാം പതിപ്പിൽ പെങ്കടുക്കുന്നവരുടെ അപേക്ഷ സമർപ്പണം ആരംഭിച്ചു. ദുബൈ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡ് സംഘാടക സമിതി ഒരുക്കുന്ന മത്സരത്തിന് ഏപ്രിൽ നാലു വരെ അപേക്ഷിക്കാം. 13 വയസിൽ താഴെയുള്ളവർ 13നും25നും ഇടയിൽ പ്രായമുള്ളവർ, യുവജനങ്ങൾ,ഇമാമുമാർ, മുഅദ്ദിനുകൾ എന്നിങ്ങനെ അഞ്ചു വിഭാഗത്തിലായാണ് മത്സരം.
യു.എ.ഇക്കാർക്ക് മാത്രമല്ല, ജി.സി.സി മേഖലകളിലെ പൗരർക്കും താമസ വിസയുള്ളവർക്കും മത്സരത്തിൽ പെങ്കടുക്കാമെന്ന് ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവും ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡ് സംഘാടക സമിതി മേധാവിയുമായ ഇബ്രാഹിം മുഹമ്മദ് ബുമിൽഹ വ്യക്തമാക്കി. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സ്ഥാപിച്ച മത്സരം ഇതിനകം ഖുർആൻ മനപാഠമാക്കിയവർക്കിടയിലും പണ്ഡിതർക്കിടയിലും ഏറെ പേരുകേട്ടതായിത്തീർന്നിട്ടുണ്ട്.
മംസാറിലെ ദിഹ്ഖ ആസ്ഥാനത്തു നിന്നും വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോറം ലഭ്യമാണ്. യോഗ്യതാ മത്സരങ്ങൾ ഏപ്രിൽ 14,19 തീയതികളിൽ നടക്കുമെന്നും ബുമിൽഹ പറഞ്ഞു. അഞ്ച് വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റുകളും അമൂല്യ സമ്മാനങ്ങളും നൽകും. ഇതിനു പുറമെ പെങ്കടുക്കുന്നവർക്കെല്ലാം ആകർഷക സമ്മാനങ്ങൾ നൽകും. വിവരങ്ങൾ www.quran.gov.ae വെബ്സൈറ്റിലും 04-2610666 നമ്പറിലും ലഭ്യമാണ്. quran@eim.ae എന്ന വിലാസത്തിലും അവാർഡ് സമിതിയുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
