ഖുർആൻ ക്വിസും ഇഫ്താർ മീറ്റും നടത്തി
text_fieldsഖുർആൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദുബൈ അൽഖൂസ് യൂനിറ്റിലെ ഖൈറുന്നിസ, സുആദ
എന്നിവർക്ക് എ.പി അബ്ദുസമദ്, ജനറൽ സെക്രട്ടറി പി.എ ഹുസൈൻ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിക്കുന്നു
ദുബൈ: യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ റമദാൻകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിൽ അൽഖൂസ് യൂനിറ്റിൽ നിന്നുള്ള ഹൈറുനിസ, സുആദ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിയാസ് മോങ്ങം, സക്കരിയ കാലിങ്ങായി എന്നിവർ രണ്ടാം സ്ഥാനവും ഖിസൈസ് യൂനിറ്റിലെ ഹസീന, സബാന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എ.പി അബ്ദുസമദ്, ഹുസൈൻ, വി.കെ സക്കറിയ എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. എം.എം അക്ബർ ക്വിസ് മാസ്റ്ററായിരുന്നു. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ആയിരം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസ്ലാഹി സെന്റർ വാങ്ങിയ സ്ഥലത്ത് വീട് നിർമിച്ചു നൽകാനും യോഗം തീരുമാനിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. മമ്മൂട്ടി മുസ്ലിയാർ, അബ്ദുൽ വാഹിദ് മയ്യേരി, മുജീബ് എക്സൽ, അലി അക്ബർ ഫാറൂഖി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.