Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുര്‍ആന്‍ മത്സരം മാര്‍ച്ച് 22, 23, 24 തീയതികളില്‍ അബൂദബിയില്‍
text_fieldsbookmark_border
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഖുര്‍ആന്‍ മത്സരം സീസണ് 3 മാര്‍ച്ച് 22, 23, 24 തീയതികളില്‍ നടക്കും. യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഇസ്ലാമിക് സെന്റര്‍ റിലീജ്യന്‍സ് വിഭാഗം ഖുര്‍ആന്‍ മത്സരം നടത്തുന്നത്.
24ന് രാത്രിയാണ് ഗ്രാൻഡ് ഫിനാലെ. യു.എ.ഇയിലെ പ്രമുഖ മതപണ്ഡിതരാണ് വിധികര്‍ത്താക്കള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുക. മത്സരത്തില്‍ പങ്കെടുക്കാനുള്ളവര്‍ മാര്‍ച്ച് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. യോഗത്തില്‍ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഫോണ്‍: 02 642 4488, 055 955 7395, 050 581 0744, 055 824 3574.
Next Story

